April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • ‘നന്ദി, ചേര്‍ത്തുപിടിച്ചതിന്; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; കുറിപ്പുമായി പ്രിയങ്ക ഗാന്ധി

‘നന്ദി, ചേര്‍ത്തുപിടിച്ചതിന്; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; കുറിപ്പുമായി പ്രിയങ്ക ഗാന്ധി

By on November 23, 2024 0 69 Views
Share

ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി. തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കാത്തിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഭക്ഷണവും വിശ്രമവുമില്ലാതെ തനിക്ക് വേണ്ടി പ്രയത്നിച്ചവര്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു. വഴികാട്ടിയയാതിനും എന്നത്തേയും പോലെ തനിക്കൊപ്പം നിന്നതിനും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക നന്ദിയറിയിക്കുന്നുണ്ട്.

മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ജയം. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്..

Leave a comment

Your email address will not be published. Required fields are marked *