April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘പാലക്കാട് ഇടഞ്ഞു നിൽക്കുന്ന BJP കൗൺസിലർമാർ നിലപാട് വ്യക്തമാക്കിയാൽ പാർട്ടിയിൽ എത്തിക്കും’; എ തങ്കപ്പൻ

‘പാലക്കാട് ഇടഞ്ഞു നിൽക്കുന്ന BJP കൗൺസിലർമാർ നിലപാട് വ്യക്തമാക്കിയാൽ പാർട്ടിയിൽ എത്തിക്കും’; എ തങ്കപ്പൻ

By on November 26, 2024 0 92 Views
Share

പാലക്കാട് ഇടഞ്ഞുനിൽക്കുന്ന ബിജെപി കൗൺസിലർമാർക്കായി കോൺ​ഗ്രസ്. ബിജെപി കൗൺസിലർമാർ നിലപാട് വ്യക്തമാക്കിയാൽ അവരെ പാർട്ടിയിൽ എത്തിക്കുമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ട്വന്റി ഫോറിനോട് പറഞ്ഞു. അവർ പറഞ്ഞ കാര്യങ്ങൾ പാലക്കാട്ടെ ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. അവർ താല്പര്യം അറിയിച്ചാൽ ചർച്ച നടത്തുമെന്ന് എ തങ്കപ്പൻ വ്യക്തമാക്കി.

നഗരസഭ ഭരണം വോട്ടുകുറക്കാൻ കാരണമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിലേക്ക്‌ കൂടുതൽ പേർ കടന്നുവരുമെന്ന് എ തങ്കപ്പൻ പറഞ്ഞു. കോൺ​ഗ്രസിന്റെ ആശയവുമായി മുന്നോട്ടുപോകാൻ തായാറാണെങ്കിൽ ഏത് പാർട്ടിയാണെങ്കിലും സ്വീകരിക്കുമെന്ന് തങ്കപ്പൻ പറഞ്ഞു. ബിജെപിയായി പ്രവർത്തിക്കാൻ തയാറല്ലെന്ന് കൗൺസിലർമാർ നയം വ്യക്തമാക്കിയാൽ ചർച്ച ചെയ്യാൻ തയാറാണെന്ന് തങ്കപ്പൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. അതിൽ കൈകടത്തില്ല. കൗൺസിലർമാർ തീരുമാനം പറഞ്ഞാൽ നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ നിലപാട് വ്യക്തമാക്കുമ്പോൾ ബാക്കി ആലോചിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Leave a comment

Your email address will not be published. Required fields are marked *