April 29, 2025
  • April 29, 2025
Breaking News
  • Home
  • Uncategorized
  • ‘പാലക്കാട് യുഡിഎഫിനായി പ്രചാരണം നടത്തി, പൊളിറ്റിക്കൽ ഇസ്‌ലാം എന്നത് ഒരു പച്ച നുണ’; എസ്ഡിപിഐ

‘പാലക്കാട് യുഡിഎഫിനായി പ്രചാരണം നടത്തി, പൊളിറ്റിക്കൽ ഇസ്‌ലാം എന്നത് ഒരു പച്ച നുണ’; എസ്ഡിപിഐ

By on November 28, 2024 0 94 Views
Share

കണ്ണൂർ: പൊളിറ്റിക്കൽ ഇസ്‌ലാം എന്നത് പച്ചനുണയാണെന്നും അത് പ്രചരിപ്പിക്കുന്നത് സിപിഐഎമ്മും ആർഎസ്എസുമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൾ ജബ്ബാർ.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്നും ജബ്ബാർ വിമർശിച്ചു. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത ഒരുപോലെയാണെന്ന അപകടകരമായ നിലപാട് പിൻവലിക്കണം. പൊളിറ്റിക്കൽ ഇസ്ലാം എന്നത് ഒരു പച്ച നുണയാണ്.അത് പ്രചരിപ്പിക്കുന്നത് സിപിഐഎമ്മും ആർഎസ്എസുമാണെന്നും അബ്ദുൾ ജബ്ബാർ കുറ്റപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ ധ്രുവീകരണത്തിനാണ് സിപിഐഎം ശ്രമമെന്നും അബ്ദുൾ ജബ്ബാർ ആരോപിച്ചു. പാലക്കാട്‌ ബിജെപി ജയം ഇല്ലാതാക്കാനാണ് എസ്ഡിപിഐ ലക്ഷ്യം വെച്ചത്. അതിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയിട്ടുണ്ട്. അത് ഏതെങ്കിലും ചർച്ചയുടെ ഭാഗമായല്ലെന്നും നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്കായും എൽഡിഎഫ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളോടും തങ്ങൾക്ക് തൊട്ടുകൂടായ്മയില്ലെന്നും ജബ്ബാർ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *