April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എഎസ്പിയായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന വഴിയിൽ ജീപ്പിന്റെ ടയർ പൊട്ടി ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം

എഎസ്പിയായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന വഴിയിൽ ജീപ്പിന്റെ ടയർ പൊട്ടി ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം

By on December 2, 2024 0 148 Views
Share

കർണാടകയിൽ പ്രബോഷണറി ഐപിഎസ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. എഎസ്പിയായി ജോലിയിൽ ജോയിൻ ചെയ്യാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോ​ഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ് മരിച്ചത്.

ജീപ്പ് ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോ​ഗിക വാഹനത്തിൽ മൈസൂരുവിൽ നിന്ന് ഹാസനിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം നടന്നത്.

ഹർഷ് ബർധനെ വിദ​ഗ്‌ദ ചികിത്സകൾക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുവരാനിക്കെ ആയിരുന്നു അന്ത്യം. ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചായിരുന്നു ജീപ്പ് നിന്നത്.

മധ്യപ്രദേശിലെ ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. മൈസൂരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു ആദ്യ നിയമനം. മധ്യപ്രദേശിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അഖിലേഷ് കുമാർ സിം​ഗിന്റെയും ഡോളി സിംഗിന്റെയും മകനാണ് ഹർഷ് ബർധൻ.

Leave a comment

Your email address will not be published. Required fields are marked *