April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • CCTV ക്യാമറ തിരിച്ചുവെച്ചു, എന്നിട്ടും കഷണ്ടിയുള്ള ആളുടെ ദൃശ്യംകിട്ടി; മോഷണത്തിനെടുത്തത് 40 മിനിറ്റ്

CCTV ക്യാമറ തിരിച്ചുവെച്ചു, എന്നിട്ടും കഷണ്ടിയുള്ള ആളുടെ ദൃശ്യംകിട്ടി; മോഷണത്തിനെടുത്തത് 40 മിനിറ്റ്

By on December 2, 2024 0 377 Views
Share

കണ്ണൂർ: വളപട്ടണം മന്നയിൽ അരി മൊത്ത വ്യാപാരിയുടെ വീട്ടിൽനിന്ന് ഒരുകോടിയും 300 പവനും മോഷ്ടിച്ച കേസിൽ പ്രതി ലിജീഷിന് വിനയായത് സ്വയം തിരിച്ചുവെച്ച സി.സി.ടി.വി. ക്യാമറയെന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി നൂറോളം സി.സി.ടി.വി. ദൃശ്യങ്ങളും 115 സി.ഡി.ആറുകളും
പരിശോധിച്ചതായും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണൽ അജിത് കുമാർ
പറഞ്ഞു.

അഷറഫിന്റെ വീടും പരിസരങ്ങളും സംബന്ധിച്ച് വ്യക്തമായി അറിയുന്ന ആളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിൽ പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ എത്തിയിരുന്നു. തുടർന്ന് പരിസരവാസികളെ ചോദ്യംചെയ്തു. ലീജീഷിനെ ചോദ്യംചെയ്തതോടെ ചില സംശയങ്ങൾ പോലീസിനുണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണമാണ് ഇയാൾത്തന്നെയാണ് പ്രതിയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാക്കിയത്.

20-ാം തീയതിയാണ് മോഷണം നടത്തിയത്. 40 മിനിറ്റുള്ള ഓപ്പറേഷനിലാണ് ലിജീഷ് മോഷണം പൂർത്തിയാക്കിയത്. സി.സി.ടി.വി. ക്യാമറയെ വെട്ടിക്കാൻ ഇയാൾ പരമാവധി ശ്രമിച്ചു. ദൃശ്യത്തിൽപ്പെടാതിരിക്കാൻ ഒരു സി.സി.ടി.വി. ക്യാമറ തിരിച്ചുവെച്ചപ്പോൾ, ഇത് വീട്ടിലെ ഒരു മുറിയുടെ ദൃശ്യങ്ങൾ വ്യക്തമാവുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായതെന്ന് പോലീസ് വ്യക്തമാക്കുന്നു.
സി.സി.ടി.വി. പരിശോധനയിൽ കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. എന്നാൽ ആളുടെ മുഖം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഡമ്മി ആളെ ഉപയോഗിച്ച് വെച്ച് ഡമോ നടത്തിനോക്കി. പരിസരങ്ങളിലെ വീടുകളിലെയും കടകളിലെയും മറ്റും നൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. പഴയ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ച് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ ഫോൺ കോൾ വിവരങ്ങൾ അറിയുന്നതിനായി 115 സി.ഡി.ആറുകളും പരിശോധിച്ചു.
അഷ്റഫിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണത്തേയും സ്വർണത്തേയും കുറിച്ച് ലിജീഷിന് കൃത്യമായ ധാരണയുണ്ടായിരുന്നു. മോഷണത്തിനായി ഉപയോഗിച്ച ഒരു ഉപകരണം ഇയാൾ മോഷണത്തിനിടെ വീട്ടിൽവെച്ച് മറന്നു. ഇത് തിരിച്ചെടുക്കാൻ 21-ാം തീയതി വീട്ടിനുള്ളിൽ വീണ്ടും കടന്നെങ്കിലും കണ്ടെത്താൻ സാധിച്ചില്ലെന്നും ലിജീഷ് ചോദ്യംചെയ്യലിൽ മൊഴി നൽകി. പോലീസ് നടത്തിയ പരിശോധനയിൽ പിന്നീട് ഈ ഉപകരണം കണ്ടെത്തിയെന്ന് കമ്മിഷണർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *