April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ’70 കഴിഞ്ഞവർക്ക് പ്രതിവർഷം ചികിത്സാ സൗകര്യം ലഭിക്കുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കണം’ : കെ. സുരേന്ദ്രൻ

’70 കഴിഞ്ഞവർക്ക് പ്രതിവർഷം ചികിത്സാ സൗകര്യം ലഭിക്കുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കണം’ : കെ. സുരേന്ദ്രൻ

By on December 2, 2024 0 91 Views
Share

k surendran

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സാമ്പത്തിക ഭേദമന്യേ പ്രതിവർഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ വരുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഈ പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ട് നാളുകളായി, കാർഡുകളുമായി ആശുപത്രികളിൽ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു തിരിച്ചയക്കുകയാണ്.

മുൻപ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജനയുടെ ( കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ) യുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ 70 വയസ്സ് കഴിഞ്ഞവർ പുതുതായി രജിസ്റ്റർ ചെയ്താൽ പഴയ സൗകര്യം നഷ്ടപ്പെടുമെന്ന സംവിധാനമാണ് സംസ്ഥാന സർക്കാർ അവലംബിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട കുടുംബങ്ങളിലെ വയോധികരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

നിലവിലുള്ള പദ്ധതിയെ ഞെരിച്ചു കൊല്ലുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചു വരുന്നത്. സംസ്ഥാന സർക്കാർ കൃത്യമായി പൈസ നൽകാത്തതിനാൽ എം. പാനൽ ചെയ്ത ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയിൽ നിന്നും പിന്മാറി കഴിഞ്ഞു. സർക്കാർ ആശുപത്രികളിലും – സർക്കാർ മെഡിക്കൽ കോളേജുകളിലും ഇത്തരം രോഗികൾക്ക് മരുന്നും ശസ്ത്രക്രിയക്കും മറ്റും ആവശ്യമായ ഉപകരണങ്ങളും പുറമെ നിന്നും പൈസ നൽകി വാങ്ങേണ്ടുന്ന അവസ്ഥയാണ്. ഒരർത്ഥത്തിൽ ഈ പദ്ധതിയുടെ പ്രയോജനം അർഹരായ രോഗികൾക്ക് ലഭിക്കുന്നില്ല എന്നു സാരം.

Leave a comment

Your email address will not be published. Required fields are marked *