April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലോക്സഭയിൽ ഒറ്റപ്പെട്ട് കോൺഗ്രസ്; കൂടെ പ്രതിഷേധിക്കാൻ ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികൾ ഇല്ല!

ലോക്സഭയിൽ ഒറ്റപ്പെട്ട് കോൺഗ്രസ്; കൂടെ പ്രതിഷേധിക്കാൻ ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികൾ ഇല്ല!

By on December 5, 2024 0 112 Views
Share

ന്യൂ ഡൽഹി: ലോക്സഭയിലും രാജ്യസഭയിലും ഐക്യമില്ലാതെ ഇൻഡ്യ മുന്നണി. സംഭൽ, അദാനി വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിലെ പ്രധാന കക്ഷികളൊന്നും രംഗത്തുവന്നില്ല.

സംഭൽ, അദാനി വിഷയത്തിലായിരുന്നു ലോക്സഭയിൽ കോൺഗ്രസിന്റെ പ്രതിഷേധം. നടുത്തളത്തിലിറങ്ങി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ ഇന്ത്യ മുന്നണിയിലെ മറ്റു ക്ഷികൾ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായില്ല. പാർലമെന്റിന് പുറത്ത് പിന്നീട് പ്രതിഷേധങ്ങൾ അരങ്ങേറിയപ്പോഴും തൃണമൂൽ കോൺഗ്രസ് സമാജവാദി പാർട്ടികൾ വിട്ടുനിന്നു. മോദിയും അദാനിയും ഒന്നാണ് എന്ന് രേഖപ്പെടുത്തിയ ജാക്കറ്റ് അണിഞ്ഞായിരുന്നു പ്രതിഷേധം. ഇരുസഭകളും തുടർന്ന് നിർത്തിവെച്ചു.

തുടർച്ചയായ പാർലമെന്റ് സ്തംഭനത്തിൽ കോൺഗ്രസിനെതിരെ ഇൻഡ്യ സഖ്യകക്ഷികൾ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇടതുപാർട്ടികളും, തൃണമൂൽ കോൺഗ്രസും, എൻസിപി ശരദ് പവാർ വിഭാഗവുമാണ് രംഗത്തെത്തിയത്. തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങൾ കേന്ദ്രസർക്കാരിനെ സങ്കീർണമായ പല വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ സഹായിക്കുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്. അതുകൊണ്ട് ഈ രീതി മാറ്റണമെന്നും മറ്റ് വഴികൾ തേടണമെന്നും കോൺഗ്രസിനോട് ഇടതുപാർട്ടികൾ ആവശ്യപ്പട്ടിരുന്നു. ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​സ​ഭ​ ​ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ​പ​ക​രം​ ​ജ​ന​ങ്ങ​ളെ​ ​ബാ​ധി​ക്കു​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് നിലപാട്. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങൾ ഉന്നയിക്കാനായി ഇൻഡ്യ മുന്നണിയ്ക്ക് സാധിക്കുന്നില്ലെന്ന പരാതി എൻസിപിയും ഉന്നയിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *