April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പിന്നോക്ക ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റത്തിലൂടെ മാത്രമേ സാമൂഹ്യ നീതി യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളു

പിന്നോക്ക ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റത്തിലൂടെ മാത്രമേ സാമൂഹ്യ നീതി യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളു

By on December 6, 2024 0 34 Views
Share

പിന്നോക്ക ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റത്തിലൂടെ മാത്രമേ സാമൂഹ്യ നീതി യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളു എന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞു,ആൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ മൂന്നാമത് നാഷണൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ബാലറ്റിന്റെ ശക്തി പ്രാന്തവത്കരിക്കപ്പെട്ടവർ ഇപ്പോഴും കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല.

സാമൂഹ്യ നീതി നിഷേധിക്കുന്ന തത്വശാസ്ത്രം പുലർത്തി പോരുന്നവരെ സഹായിക്കാൻ പോലും പലപ്പോഴും ഈ ദുർബല വിഭാഗം വിധേയരായിക്കൊണ്ടിരിക്കുന്നു. അത്തരം നിഷേധാത്മകമായ നിലപാടുകൾ സ്വയം തിരുത്തി യോജിപ്പിന്റെ മേഖല ബ്രഹത്താക്കുകയാണ് ചെയ്യേണ്ടത് . അതാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. എം.കെ സ്റ്റാലിന് സംസാരിച്ചു, ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ. ഹേമന്ത് സോറൻ , അഖിലേഷ് യാദവ് എംപി, തേജസ്സി യാദവ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *