April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇന്ത്യൻ ജനാധിപത്യത്തിന്റെ അഞ്ചാമത്തെ തൂണാണ് വിവരാവകാശ നിയമം:ഡോ. എ. അബ്ദുൽ ഹക്കീം

ഇന്ത്യൻ ജനാധിപത്യത്തിന്റെ അഞ്ചാമത്തെ തൂണാണ് വിവരാവകാശ നിയമം:ഡോ. എ. അബ്ദുൽ ഹക്കീം

By on December 10, 2024 0 69 Views
Share

കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിന്റെ അഞ്ചാമത്തെ തൂണായി പൗരസഞ്ചയത്തെ രൂപപ്പെടുത്തിയത് വിവരാവകാശ നിയമമെന്ന്സംസ്ഥാന വിവരവകാശ കമ്മീഷണർ ഡോ.എ. അബ്ദുൽ ഹക്കിം പറഞ്ഞു.
സെ. തെരെസാസ് കോളേജിൽ ആർ. ടി. ഐ. ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ നേരിട്ട് ജനാധിപത്യ പ്രക്രിയയിൽ ഇപ്പോൾ ഇടപെടുന്നുണ്ട്. അതിന് വഴിതുറന്നത് വിവരാവകാശ നിയമമാണ്.സർക്കാരിൻ്റെ ഫയലുകൾ പൊതുജനം പരിശോധിക്കുന്ന ആധികാരികമായ സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടായതും ഈ നിയമത്തിൻറെ നേട്ടമാണ്.
ആർ . ടി. ഐ നിയമത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു നിലനിർത്തേണ്ടത് ജനങ്ങളാണ്.അത് സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയും മാത്രം ബാധ്യതയല്ല. വിവരാവകാശ നിയമത്തിന്റെ സംരക്ഷകരും പ്രചാരകരുമായി മാറേണ്ടത് വിദ്യാസമ്പന്നരായ യുവതയാണെന്നതിൻ്റെ സാഫല്യമാണ് ക്യാമ്പസ് ആർ. ടി. ഐ. ക്ലബുകൾ എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അഞ്ചാമത്തെ തൂണാണ് വിവരാവകാശ നിയമം:ഡോ. എ. അബ്ദുൽ ഹക്കീം.

കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിന്റെ അഞ്ചാമത്തെ തൂണായി പൗരസഞ്ചയത്തെ രൂപപ്പെടുത്തിയത് വിവരാവകാശ നിയമമാണ്.
സെ. തെരെസാസ് കോളേജിൽ ആർ. ടി. ഐ. ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന വിവരവകാശ കമ്മീഷണർ. ഡോ.എ. അബ്ദുൽ ഹക്കിം.

ജനങ്ങൾ നേരിട്ട് ജനാധിപത്യ പ്രക്രിയയിൽ ഇന്ന് ഇടപെടുന്നത് വിവരാവകാശ നിയമത്തിലൂടെയാണ്.

സർക്കാരിൻറെ ഫയലുകൾ പൊതുജനം പരിശോധിക്കുന്ന ആധികാരികമായ സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടായതും നിയമത്തിൻ്റെ നേട്ടമാണ്.
ആർ . ടി. ഐ നിയമത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു നിലനിർത്തേണ്ടത് ജനങ്ങളാണ്, സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയും ബാധ്യതയല്ല. വിവരാവകാശ നിയമത്തിന്റെ സംരക്ഷകരും പ്രചാരകരുമായി മാറേണ്ടത് വിദ്യാർഥികളിലൂടെയാണെമെന്നതിന്റെ സാഫല്യമാണ് ക്യാമ്പസ് ആർ. ടി. ഐ. ക്ലബുകൾ എന്നും അദ്ദേഹം പറഞ്ഞു.

സെൻറ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസാ വിജയ ജോസഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്‌ ഡി. ബി. ബിനു മുഖ്യ പ്രഭാഷണം നടത്തി.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., പരിവർത്തൻ സംസ്ഥാന കോഡിനേറ്റർ ഐപ്പ് ജോസഫ്, , ഡോ. കല എം. എസ്, ലക്ഷ്മി സി.,ടി. എ. കാവ്യ, എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *