April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തച്ചമ്പാറയിൽ തിളങ്ങി യുഡിഎഫ്; എൽഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

തച്ചമ്പാറയിൽ തിളങ്ങി യുഡിഎഫ്; എൽഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

By on December 11, 2024 0 29 Views
Share

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ പാലക്കാട് തച്ചമ്പാറ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അലി തേക്കത്ത് 28 വോട്ടുകൾക്കാണ് വിജയിച്ചത്. ചാണ്ടി തുണ്ടുമണ്ണിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ്- 8 എൽഡിഎഫ്-7, എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫ് അംഗം ജോർജ് തച്ചമ്പാറ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുജിത വിജയിച്ചു.
യുഡിഎഫ് സിറ്റിംഗ് സീറ്റ് ആയിരുന്നു. കൊടുവായൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി എ മുരളീധരനാണ് വിജയിച്ചത്.

സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് ഡിസംബർ 10നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും അടക്കം 93454 പേ‍ർ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാർഡ്, മൂന്ന് മുൻസിപ്പാലിറ്റി വാർഡ്, 23 ​ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Leave a comment

Your email address will not be published. Required fields are marked *