April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്ററായി കുവൈറ്റിൽ നിന്നും ഷൈനി ഫ്രാങ്ക്

പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്ററായി കുവൈറ്റിൽ നിന്നും ഷൈനി ഫ്രാങ്ക്

By on December 14, 2024 0 67 Views
Share

ന്യൂഡൽഹിഃ പ്രവാസമേഖലയിലെ വനിതകളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്ററായി കുവൈറ്റിൽ നിന്നും ഷൈനി ഫ്രാങ്ക് നിയമിതയായി. പ്രവാസമേഖലയിൽ മനുഷ്യകടത്തിനും മറ്റും ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലീഗൽ സെൽ തീരുമാനം.

കുവൈറ്റ് കേന്ദ്രമാക്കി നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ഷൈനി ഫ്രാങ്ക് പ്രവാസ മേഖലയിലെ സാമൂഹ്യപ്രവർത്തകർക്ക് സുപരിചിതയാണ്. ഇന്ത്യൻ എംബസ്സി അംഗീകരിച്ച സാമൂഹീകപ്രവർത്തകരുടെ പട്ടികയിൽ നിരവധി വർഷങ്ങളായി ഷൈനി ഫ്രാങ്കുണ്ട്‌. വിധവകളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യയിലും വിദേശത്തും നിരവധിയായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഷൈനിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. സാമൂഹീക സേവനം പരിഗണിച്ചുകൊണ്ട് നിരവധി അംഗീകാരം നേടിയിട്ടുള്ള ഷൈനി ഫ്രാങ്ക് 2024 ലെ ഗർഷോം പ്രവാസി വനിത അവാർഡ് ജേതാവുകൂടെയാണ്.

പ്രവാസമേഖലയിൽ മനുഷ്യകടത്തിനും മറ്റ് ചൂഷണങ്ങൾക്കും വിധേയരാകുന്നവർക്ക് സഹായമെത്തിക്കുന്നതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സാമൂഹ്യപ്രവർത്തകരെ ഒരുമിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുവാൻ ശ്രമിക്കുമെന്ന് പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്ററായി നിയമിതയായ ഷൈനി ഫ്രാങ്ക് പറഞ്ഞു. സുരക്ഷിത കുടിയേറ്റത്തെക്കുറിച്ചും മറ്റും കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഷൈനി ഫ്രാങ്കിന്റെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെല്ലിന് ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പത്രക്കുറിപ്പിൽ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *