April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘കേരള മോഹൻ ഭാഗവതാണ് പി മോഹനൻ, ആർഎസ്എസിൻ്റെ കോർട്ടിലേക്ക് ബോൾ ഇട്ടു കൊടുത്തു’; അബിൻ വർക്കി

‘കേരള മോഹൻ ഭാഗവതാണ് പി മോഹനൻ, ആർഎസ്എസിൻ്റെ കോർട്ടിലേക്ക് ബോൾ ഇട്ടു കൊടുത്തു’; അബിൻ വർക്കി

By on December 17, 2024 0 210 Views
Share

കോഴിക്കോട്: മെക് സെവൻ വിവാദത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്ർ അബിൻ വർക്കി. പി മോഹനൻ കേരള മോഹൻ ഭാഗവതാണെന്നും ഈ വിവാദത്തിലൂടെ ആർഎസ്എസിന്റെ കോർട്ടിലേക്ക് ബോള് ഇട്ടുകൊടുക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അബിൻ വർക്കി പറഞ്ഞു.

മെക് സെവൻ ഒരു സ്വതന്ത്ര കൂട്ടായ്മയാണെന്നും അബിൻ വർക്കി പറഞ്ഞു. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചയാളാണ് പി മോഹനൻ. അദ്ദേഹം കേരളത്തിന്റെ മോഹൻ ഭാഗവതാണ്.ഈ

വിവാദത്തിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കി, ആർഎസ്എസിൻ്റെ കോർട്ടിലേക്ക് മോഹനൻ ബോൾ ഇട്ടുകൊടുത്തു. പി മോഹനനും കുടുംബവും ആർ എസ് എസിൻ്റെ സ്പൈയിംഗ് ഏജന്റുമാരാണെന്നും സംഘപരിവാർ നിലപാട് മൂലം ആർഎസ്എസിന് പ്രചാരണം നടത്താൻ അവസരം ഒരുക്കിയെന്നും അബിൻ വർക്കി പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിൽ ശരിയായ അന്വേഷണം നടത്തിയാൽ അത് പി മോഹനൻ്റെ വീട്ടിലെത്തുമെന്നും അബിൻ വിമർശിച്ചു. മെക് സെവനിന്റെ വ്യായാമത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.

Leave a comment

Your email address will not be published. Required fields are marked *