April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ചികിത്സയിലും സേവനത്തിലും എം സി സി മാതൃക: ജില്ലാ സെഷൻസ് ജഡ്ജ്

ചികിത്സയിലും സേവനത്തിലും എം സി സി മാതൃക: ജില്ലാ സെഷൻസ് ജഡ്ജ്

By on December 19, 2024 0 53 Views
Share

തലശ്ശേരി: വൈദ്യശാസ്ത്ര രംഗത്ത് തലശ്ശേരിക്ക് മഹിതമായ ഒരു പാരമ്പര്യമുണ്ടെന്നും മലബാർ കേൻസർ സെൻ്റർ ആ മഹത്വം ഉയർത്തിപ്പിടിക്കുന്നത് അഭിമാനകരമാണെന്നും ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി.നിസാർ അഹമ്മദ് അഭിപ്രായപ്പെട്ടു.
മലബാർ കേൻസർ സെൻ്റർ സെമിനാർ ഹാളിൽ മലബാർ കാൻസർ സെൻ്ററും, കണ്ണൂർ ജില്ലാ കേൻ സർ കൺട്രോൾ കൺസോർഷ്യവും സംയുക്തമായി സംഘടിപ്പിച്ച കേൻസർ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ മനസ്സിലാക്കാനായാൽ എളുപ്പം മാറ്റാവുന്ന രോഗമാണ് കേൻസറെന്നും, സാമ്പത്തിക പരാധീനതയുള്ള രോഗികൾക്ക് ചുരുങ്ങിയ ചിലവിൽ അത്യാധുനീക ചികിത്സ ലഭിക്കുന്ന ചികിത്സാലയമാണ് എം.സി.സി.യെന്നും അദ്ദേഹം പറഞ്ഞു.


പൊതുജന സേവനത്തിൻ്റെ ഉത്തമ മാതൃകയാണ് എം.സി.സി.യിലെ ജീവനക്കാരെന്നും, കേൻ സറിനെ തടയാൻ നമ്മൾ ബോധവാൻമാരായിരിക്കണമെന്നും മുഖ്യഭാഷണം നടത്തവെ ,സബ് -കലക്ടർ കാർത്തിക് പാണിഗ്രാഹി ഐ എ എസ്.പറഞ്ഞു.
മേജർ പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സുരേഷ് സ്വാഗതവും, കെ.എം.ചന്ദ്രൻ നന്ദിയും പറഞ്ഞു
തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറിൽ എം.സി.സി.ഡയറക്ടർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ ആ മുഖഭാഷണം നടത്തി. ഡോ: ഇ.കെ.നബീൽ യാഹിയ, ഡോ: അഞ്ജു ആർ കുറുപ്പ് ,അനിത തയ്യിൽ വിഷയാവതരണം നടത്തി.തുടർന്ന് നടന്ന പാനൽ ചർച്ചയിൽ
എം.സി.സി.ഡയറക്ടർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ,
കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രതി, സാമൂഹ്യ പ്രവർത്തക റഹിയാനത്ത് സുബി, അഡ്വ.കെ.എം ശ്രീശൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, അഡ്വ: വി.ടി.ഷീല, നാരായണൻ പുതുക്കുടി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ഡോ.. ഫിൻസ് എം ഫിലിപ്പ് മോഡറേറ്ററായിരുന്നു.

ചിത്രവിവരണം: ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *