April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • SOG കമാന്‍ഡോ വിനീതിന്റെ മരണം; കുടുംബത്തിന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം

SOG കമാന്‍ഡോ വിനീതിന്റെ മരണം; കുടുംബത്തിന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം

By on December 20, 2024 0 171 Views
Share

മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽവെച്ച് ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു. വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടിൽ അന്വേഷണ സംഘം നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. വിനീതിന്റെ അച്ഛൻ, അമ്മ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, സുഹൃത്ത് എന്നിവരുടെ മൊഴിയാണ് എടുത്തത്.

വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരൻ ബിപിൻ രം​ഗത്ത് എത്തിയിരുന്നു. അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയത്. അജിത്തിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു എന്നും ബിപിൻ വെളിപ്പെടുത്തിയിരുന്നു. കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ല. എ സി അജിത്തിനെ മാറ്റി നിർത്തിയാണ് അന്വേഷണം വേണ്ടതെന്നും ബിപിൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിന്നുവെന്ന് വ്യക്തമാക്കുന്ന മൊഴിയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. സുഹൃത്ത് മരിച്ചതിലെ വീഴ്ച്ച വിനീത് കുമാര്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കിയെന്ന് മൊഴിയില്‍ പറയുന്നു. 2021 സെപ്തംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെയാണ് വയനാട് സ്വദേശിയായ സുനീഷ് മരിച്ചത്. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എ സി അജിത്ത് സഹായിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

സായുധ പൊലീസ് ക്യാമ്പിൽ വെച്ച് എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. ശാരീരിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതാണ് വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി വിനീത് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതും വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു.

Leave a comment

Your email address will not be published. Required fields are marked *