April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പൂരം കലക്കലില്‍ തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി ADGP അജിത് കുമാറിന്റെ റിപ്പോര്‍ട്ട്

പൂരം കലക്കലില്‍ തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി ADGP അജിത് കുമാറിന്റെ റിപ്പോര്‍ട്ട്

By on December 23, 2024 0 73 Views
Share

adgp m r ajith kumar report on thrissur pooram controversy first on 24

തൃശൂര്‍ പൂരവിവാദത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് ട്വന്റിഫോര്‍ പുറത്തുവിട്ട വാര്‍ത്ത ഏറ്റെടുത്ത് മറ്റ് മാധ്യമങ്ങള്‍. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് സെപ്തംബര്‍ പുറത്തുവിട്ടത്. രാഷ്ട്രീയ നീക്കത്തോടെ തിരുവമ്പാടി ദേവസ്വം ഇടപെട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതായിപുറത്തുവിട്ടിരുന്നു.

തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്കെതിരെ നിര്‍ണായക പരാമര്‍ശമുണ്ട് അന്വേഷണ റിപ്പോര്‍ട്ടില്‍. സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി തിരുവമ്പാടിയിലെ ചിലര്‍ പൂരം അട്ടിമറിച്ചു. പൂരം പൂര്‍ത്തീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും പറമേക്കാവ് ദേവസ്വത്തിന്റെയും ശ്രമങ്ങള്‍ തിരുവമ്പാടിയിലെ ചിലര്‍ അട്ടിമറിച്ചു. പാറമേക്കാവ് ദേവസ്വം പൂരം നടത്തണം എന്ന നിലപാട് എടുത്തു. എന്നാല്‍ തിരുവമ്പാടി സെക്രട്ടറി ഗിരീഷ് കുമാര്‍ പൂരം നിര്‍ത്തി വെച്ച് തടസം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവമ്പാടി ദേവസ്വം സെക്രട്ടറി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം പറയുന്നില്ല. എന്നാല്‍ ഗിരീഷ്‌കുമാര്‍ കോണ്‍ഗ്രസ് നേതാവാണ്. വനം വകുപ്പിനെതിരെയും ഗുരുതര പരാമര്‍ശം ഉണ്ട്. വനം വകുപ്പിന്റെ ചില ഉത്തരവുകള്‍ പൂരം സംഘാടകാര്‍ക്ക് പ്രശനങള്‍ ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന വിഷയത്തില്‍ പാറമേക്കാവ് ദേവസ്വത്തിന്റെ പരാതികളില്‍ കഴമ്പുണ്ടെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *