April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘വനനിയമ ഭേദഗതിയിൽ ഇളവുവരുത്തും, ചർച്ചയ്ക്കും മാറ്റങ്ങൾക്കും വിധേയമാകും’; എ കെ ശശീന്ദ്രൻ

‘വനനിയമ ഭേദഗതിയിൽ ഇളവുവരുത്തും, ചർച്ചയ്ക്കും മാറ്റങ്ങൾക്കും വിധേയമാകും’; എ കെ ശശീന്ദ്രൻ

By on December 24, 2024 0 26 Views
Share

തിരുവനന്തപുരം: വിവാദമായ പുതിയ വനനിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്തുമെന്നും ചർച്ചകൾക്കും മാറ്റങ്ങൾക്കും വിധേയമാക്കുമെന്നും ഉറപ്പ് നൽകി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇപ്പോഴുള്ളത് കരടുനിയമമാണ് എന്നും മാറ്റങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടറിലൂടെയാണ് എ കെ ശശീന്ദ്രൻ ഉറപ്പുനൽകിയത്.

ചർച്ചകൾ ഉണ്ടാകുന്നതോടെ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും നിർദേശങ്ങൾ മുന്നോട്ടുവെക്കാനും സമയമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണം മൂലം ജനങ്ങൾ ആശങ്കയിലായിട്ടുണ്ട്. ഇവയിലെല്ലാം ചർച്ചകളിലൂടെ അന്തിമ തീരുമാനത്തിലെത്തും. ഒരു മാറ്റവും വരുത്താതെ പ്രസിദ്ധീകരിക്കാൻ ആണെങ്കിൽ കരട് വിജ്ഞാപനം എന്തിനാണെന്നും പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ബില്ല് പിൻവലിക്കാൻ പറയുന്നത് വികാരപരമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനത്തിനുള്ളിൽ ക്രയവിക്രയങ്ങൾ നടത്താനുള്ള അധികാരം ആദിവാസികൾക്ക് മാത്രമാണ് എന്നും കാടിനുള്ളിൽ മാലിന്യം വലിച്ചെറിയുന്നത് കർഷകസമൂഹത്തിന് ഗുണം കിട്ടുന്ന കാര്യമാണോ എന്നും മന്ത്രി ചോദിച്ചു. കർഷക സമൂഹത്തിന്റെ അസ്വസ്ഥത മാറ്റേണ്ട ചുമതല ജോസ് കെ മാണിക്ക് ഉണ്ട് എന്നും അദ്ദേഹം അത് ചെയ്യുന്നത്തിൽ സന്തോഷമേയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അധിക തുക പിഴയീടാക്കുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വനത്തിനുളിൽ പ്രവേശിക്കുകയോ വിറക് വെട്ടുകയോ ചെയ്താൽ 1000 രൂപയായിരുന്ന പിഴ 25000 ആക്കി വർധിപ്പിച്ചിട്ടുണ്ട്. പുതിയ ഭേദഗതി നിലവിൽ വന്നാൽ പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും കന്നുകാലികളെ മേയ്ക്കുന്നതുമെല്ലാം കുറ്റകരമാകും. മലയോര ജനതയെ ബാധിക്കുന്ന നിയമമായതിനാൽ ഇപ്പോൾ തന്നെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *