April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മാഹി നഗരസഭാ കമ്മിഷണർക്ക് തുണ അകക്കണ്ണിലെ വെളിച്ചം

മാഹി നഗരസഭാ കമ്മിഷണർക്ക് തുണ അകക്കണ്ണിലെ വെളിച്ചം

By on December 24, 2024 0 29 Views
Share

 

കാഴ്ച്‌ച പരിമിതികൾ മറികടന്ന് ജീവിത വിജയം നേടി സതേന്ദർ സിങ്.കാഴ്‌ച പരിമിതികൾക്കു
നേരെ പൊരുതിയ സതേന്ദർ സിങ് (35).

കാഴ്‌ചശക്തി പൂർണമായും നഷ്ടപ്പെട്ട സതേന്ദർ സിംങ്‌ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിൽ (യുപിഎസ്‌സി) 714 ാം റാങ്ക് നേടി.

കഠിനമായ കുടൽ അണുബാധയുമായി പൊരുതിയാണ് ഉത്തർപ്രദേശിലെ അമോഹ ജില്ലയിൽ നിന്നുള്ള സതേന്ദർ സിങ് ജീവിത വിജയം നേടിയത്.

ഇച്‌ഛാശക്‌തി ജീവിത പ്രതിസന്ധിയെ മാറ്റുമെന്ന് സതേന്ദർ സിങ് പറയുന്നു.

സാധാരണ കർഷക കുടുംബാംഗമായ ഇദ്ദേഹം ബ്രെയിൽ ലിപി ഉപയോഗിച്ചാണു പഠനം നടത്തിയത്.

ഡൽഹിയിലെ സെന്റ് സ്‌റ്റീഫൻ കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം നെഹ്റു സർവകലാശാലയിൽ (ജെഎൻയു) ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി.

ശ്രീ അരബിന്ദോ കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി. തുടർന്ന് പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി.

ഒന്നര വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന നടത്തിയ കുത്തിവയ്പാണ് ജീവിതത്തിൽ വെളിച്ചം നഷ്‌ടപ്പെടുത്തിയത്.

പൊരുതാനുള്ള മനസ്സ് നേട്ടങ്ങളെ അരികിൽ എത്തിക്കും എന്ന് സതേന്ദർ വ്യക്തതമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *