April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; SFI പ്രതിഷേധം; ഒരാൾ കസ്റ്റഡിയിൽ

അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; SFI പ്രതിഷേധം; ഒരാൾ കസ്റ്റഡിയിൽ

By on December 25, 2024 0 148 Views
Share

ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ് പരാതി നൽകിയത്. രാത്രിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ രണ്ടുപേർ എത്തി സുഹൃത്തിനെ മർദിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പീഡിപ്പിച്ചത് ദൃശ്യങ്ങൾ പകർത്തിയെന്ന് കന്യാകുമാരി സ്വദേശിയുടെ പരാതിയിൽ പറയുന്നു. കോട്ടപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രത്യേക സംഘങ്ങൾ ആയാണ് അന്വേഷണം. വിദ്യാത്ഥിനിയുടെ ആൺസുഹൃത്ത് അടക്കം 20 പേരെ ചോദ്യം ചെയ്തു. പീഡനം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. സംഭവത്തിൽ ക്യാമ്പസിലെ സുരക്ഷ ഉന്നയിച്ച് സർക്കാരിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തി.

അണ്ണാ സർവകലാശാല ക്യാമ്പസിൽ പ്രതിഷേധവുമായി എസ്എഫ്ഐ രം​ഗത്തെത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. ക്യാമ്പസിൽ ഒരുതരത്തിൽ ഉള്ള സുരക്ഷയും ഇല്ലെന്ന് വിമർശനം. പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് പുറത്തുനിന്നുള്ളവരാണ്. അന്വേഷണം വേഗത്തിൽ ആക്കണമെന്നും എത്രയും വേഗം പ്രതികളെ പിടികൂടണം എന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *