April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോളേജില്‍ കത്തിക്കരിഞ്ഞ മൃതദേഹം; ഉടമ കടബാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് ജി ആര്‍ അനില്‍

കോളേജില്‍ കത്തിക്കരിഞ്ഞ മൃതദേഹം; ഉടമ കടബാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് ജി ആര്‍ അനില്‍

By on December 31, 2024 0 54 Views
Share

തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാകാനാണ് സാധ്യതയെന്ന് മന്ത്രി ജി ആര്‍ അനില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കടബാധ്യതയുള്ളതായി ഉടമ തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കടബാധ്യതയെ കുറിച്ച് പറഞ്ഞപ്പോള്‍ കോളേജ് സന്ദര്‍ശിക്കാം എന്ന് മറുപടി നല്‍കി. വയനാട് തിരഞ്ഞെടുപ്പും മറ്റ് തിരക്കുകളും കാരണം എത്താനായില്ല. സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മരിച്ചത് കോളേജ് ഉടമ തന്നെയാകാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.

 

മരിച്ചത് കോളേജ് ഉടമയാണെന്ന വിലയിരുത്തലിലാണ് പൊലീസും. ഡിഎന്‍എ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കും. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ കൊണ്ടുവന്ന ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തി. ഫോണ്‍, കണ്ണട, ചെരുപ്പ് എന്നിവയും സംഭവസ്ഥലത്തുണ്ടായിരുന്നു.

 

ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായും കരുതുന്നു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിന്റെ പണിതീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടത്. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a comment

Your email address will not be published. Required fields are marked *