April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • അനുഗ്രഹീതം ചാരിറ്റബിൾ ട്രസ്റ്റ് തലശ്ശേരി… ഭിന്നശേഷിക്കാർക്ക് സ്നേഹവിരുന്നൊരുക്കി…

അനുഗ്രഹീതം ചാരിറ്റബിൾ ട്രസ്റ്റ് തലശ്ശേരി… ഭിന്നശേഷിക്കാർക്ക് സ്നേഹവിരുന്നൊരുക്കി…

By on January 7, 2025 0 32 Views
Share

തലശ്ശേരി: തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന
അനുഗ്രഹീതം ചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷിക്കാർക്കായി സ്നേഹവിരുന്നൊരുക്കി. തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.
മലബാറിലെ വിവിധ ജില്ലകളിലായി 600 ൽ പരം മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രവർത്തിക്കുന്ന ലൗഷോർ എന്ന സ്ഥാപനത്തിലെ കുട്ടികൾക്കാണ് അനുഗ്രഹീതം ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹ വിരുന്ന് നൽകിയത്. പാട്ടും കളിയുമായി ട്രസ്റ്റിൻ്റെ പ്രവർത്തകർ ഭിന്നശേഷിക്കാരുമായി സന്തോഷം പങ്കിട്ടു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 200-ലേറെ ഭിന്ന ശേഷിക്കാരാണ് സ്നേഹവിരുന്നിൽ പങ്കെടുത്തത്.


ഫാദിൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് വനിത വിങ്ങ് പ്രസിഡൻ്റും ട്രസ്റ്റിൻ്റെ മാനേജിങ്ങ് ട്രസ്റ്റിയുമായ ജസ്സി രാഗേഷ് അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കറും ലണിങ്ങ് ആൻ്റ് ഡവലപ്മെൻ്റ് ട്രെയിനർ അനിഷ് നിഗം, ജെ.ഐ.എച്ച്. വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് നിഷാദ ഇംത്യാസ്, ലവ് ഷോർ സ്പെഷ്യൽ സ്കൂൾ ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറി യു.എ. മുനീർ, ലവ് ഷോർ ട്രഷറർ അസീസ് വയനാട്, മാധ്യമ പ്രവർത്തകർ എൻ.വി. അജയകുമാർ, ജീവ കാരുണ്യ പ്രവർത്തകൻ പി.എം.ഹനീഫ, അനുഗ്രഹീതം ട്രസ്റ്റ് ഭാരവാഹികളായ തസ്നിം ഗഫൂർ, ലുബ്ന സമീർ എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നിന് ശേഷം ഭിന്നശേഷിക്കാരായ മക്കളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി. വിശിഷ്ടാതിഥികളെ ആദരിച്ചു. വിശിഷ്ടാതിഥികൾ എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *