April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തക്കാളിയും പുകവലിയും തമ്മിലുള്ള ബന്ധമെന്ത് ?

തക്കാളിയും പുകവലിയും തമ്മിലുള്ള ബന്ധമെന്ത് ?

By on January 7, 2025 0 40 Views
Share

പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തക്കാളിയും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യം കുറച്ചു നാളായി ഇൻറർനെറ്റിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. തക്കാളിയും പുകവലിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പലരും ഉന്നയിച്ച സംശയമാണ്. എന്നാൽ എല്ലാരും ഭയക്കുന്ന പോലെ തക്കാളി അത്ര കുഴപ്പക്കാരനല്ല എന്നാണ് ഹെൽത്ത് കോച്ചായ ഇഷ ലാൽ പറയുന്നത് . സോളനേസി കുടുംബത്തിൽപ്പെട്ട തക്കാളിയിൽ ചെറിയ അളവിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട് ,എന്നാൽ അത് ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ദോഷകരമല്ലെന്ന് പറഞ്ഞു.

ഒരു 100 ഗ്രാം തക്കാളിയിൽ ഏകദേശം 0.0008 മില്ലിഗ്രാം നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട് , ശാസ്ത്രീയമായ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആരോഗ്യപ്രശ്നനങ്ങൾക്ക് ഇത് കാരണമാകുന്നില്ല. സിഗരറ്റ് വലിക്കുമ്പോൾ തലച്ചോറിലെ നിക്കോട്ടിൻ റിസപ്റ്ററുകൾ ഉത്തേജിക്കപ്പെടുന്നത് പോലെ തക്കാളി കഴിക്കുമ്പോൾ ഉണ്ടാകുന്നതായി ശാസ്ത്രീയ തെളിവുകളിലെന്നാണ് ഇഷ ലാൽ പറയുന്നു. പുകവലിയിലൂടെ നിക്കോട്ടിൻ ശ്വാസകോശത്തിലേക്ക് നേരിട്ടെത്തുന്നു എന്നാൽ തക്കാളി ഉപയോഗിക്കുന്നത് കൊണ്ട് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല .

തക്കാളിയിൽ ലൈക്കോപീൻ, വൈറ്റമിൻ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇവ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുമെന്നും ഇഷ അഭിപ്രായപ്പെടുന്നു , കൂടാതെ തക്കാളിയിലെ നിക്കോട്ടിൻ സാനിധ്യം ശരീരത്തിന് ദോഷമാണെന്ന ചിന്ത ഉള്ളതുകൊണ്ടാകാം ആളുകൾ ഭയപ്പെടുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *