April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മാഹിയിൽ യുദ്ധ സ്മാരകം നിർമ്മിക്കണം – വിമുക്തഭടന്മാർ റീജിനൽ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നൽകി

മാഹിയിൽ യുദ്ധ സ്മാരകം നിർമ്മിക്കണം – വിമുക്തഭടന്മാർ റീജിനൽ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നൽകി

By on January 8, 2025 0 102 Views
Share

മാഹി – ചരിത്ര പുരാതന നഗരമായ മാഹിയിൽ മാതൃരാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കാക്കുന്നതിനായി വിവിധ യുദ്ധങ്ങളിലും യുദ്ധസമാന സാഹചര്യങ്ങളിലും ജീവൻ ബലിയർപ്പിച്ച ധീര സേനാനികളെ സ്മരിക്കുന്നതിനും ആദരാജ്ഞലികൾ അർപ്പിക്കുന്നതിനും സായുധ സേനാ പതാകദിനം, കാർഗിൽ വിജയ് ദിവസ് ദിനങ്ങളിൽ പുഷ്പചക്രം സമർപ്പിക്കുന്നതിനും മുൻസിപ്പൽ പരിധിയിൽ ഒരു യുദ്ധസ്‌മാരകം നിർമ്മിക്കാൻ സന്മനസ്സ് കാണിക്കണമെന്നും ആവശ്യമായ നടപടി സ്വീക രിക്കണമെന്നും പോണ്ടിച്ചേരി വിമുക്തഭട ഓഫീസിന്റെ ക്യാമ്പുകൾ മാഹിയിൽ സംഘടിപ്പിക്കണമെന്നും ജനുവരി 26 റിപ്പബ്ലിക് ദിനം ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാഹി മൈതാനത്ത് നടക്കുന്ന ഫ്ലാഗ് ഹോസ്റ്റിംഗ് ഫംഗ്ഷനുകളിൽ ക്ഷണിതാവായി പങ്കെടുക്കുവാനുള്ള അവസരം ഒരുക്കണമെന്നും നിവേദനത്തിൽ അപേക്ഷിച്ചു.

വിമുക്തഭടന്മാരായ
പത്മനാഭൻ അനിൽ വിലങ്ങിൽ സുജിത്ത് വളവിൽ,
സരോഷ് വളവിൽ
തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *