April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • എംടിയുടെ പുസ്തകങ്ങൾ നൽകി

എംടിയുടെ പുസ്തകങ്ങൾ നൽകി

By on January 8, 2025 0 19 Views
Share

മാഹി സ്പോർട് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ “പുസ്തകം വായനക്കാരിലേക്ക് ” എന്ന ആശയത്തിൻ്റെ ഭാഗമായി എംടി യുടെ പുസ്തകങ്ങളുടെ സമാഹാരം കുമാരി തുഹിനാ ദേവ് മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ ഭാരവാഹികൾക്കു കൈമാറി .

വാസ്തു ശാസ്ത്രത്തിൽ ഡൽഹി ഐഐടിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ചെന്നെ ഇൻടെൽസാടിൽ സീനിയർ പ്രോജക്ട് ഡിസൈനറായി ജോലി നോക്കുന്ന മയ്യഴി വൈദ്യുതി വകുപ്പിലെ മുൻ ജീവനക്കാരൻ ശ്രീ.ജിനദേവിൻ്റെയും മയ്യഴിയിലെ വനിതാ സാമൂഹിക പ്രവർത്തക ശ്രീമതി പ്രേമകുമാരിയുടേയും മകളാണ്‌ മികച്ച നർത്തകിയും സ്റ്റേജ് പെർഫൊർമറുമായ കുമാരി തുഹിനാ ദേവ്.

വീടകത്തിൽ വച്ചു നടന്ന പരിപാടിയിൽ മാഹി സ്പോർട്സ് ക്ലബ്ബിന്നു വേണ്ടി ഭാരവാഹികൾ ശ്രീ.അടിയേരി ജയരാജൻ, ശ്രീ.കെ .സി .നികിലേഷ്, ശ്രീ.പി.എ.പ്രദീപ് കുമാർ ,മനോഹരൻ അടിയേരി, സി.എച്ച് സതീശൻ,പ്രമുഖ നാടകപ്രവർത്തകൻ ശ്രീ.മുഹമ്മദ് അലി സി.എച്ച് എന്നിവരെ കൂടാതെ ശ്രീ.ജിനദേവ്.എം, ശ്രീമതി പ്രേമകുമാരിയും ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *