April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഗൃഹാതുത്വ സ്മരണകളുണർത്തി സൈക്കൾ യജ്ഞം ചാലക്കരയിൽ

ഗൃഹാതുത്വ സ്മരണകളുണർത്തി സൈക്കൾ യജ്ഞം ചാലക്കരയിൽ

By on January 9, 2025 0 124 Views
Share

മാഹി: ടെലിവിഷനും, മൊബൈൽ ഫോണുകളും അരങ്ങ് വാഴുന്നതിന് മുമ്പ് ,ഇൻ്റർനെറ്റിൽജന മനസ്സുകൾ കുരുങ്ങുന്നതിന് മുമ്പ് മലയാളികളുടെ ആസ്വാദന തലങ്ങളെ ഉണർത്തിയിരുന്ന
സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ ചാലക്കര എം എ എസ്.എം വായനശാലാ ഗ്രൗണ്ടിൽ അരങ്ങേറിയപ്പോൾ , അത് ദേശവാസികളിൽ ഗതകാല സ്മരണകളുണർത്തി. മായികമായ
സൈക്കിൾ അഭ്യാസ പ്രകടനങ്ങൾക്കൊപ്പം, അതിസാഹസികമായ
മെയ്യഭ്യാസപ്രകടനങ്ങളും , നാടോടി നൃത്തങ്ങളുമെല്ലാം
നാട്ടുമ്പുറത്തെ സായന്തനത്തെ സന്തോഷഭരിതമാക്കി.
ചാലക്കരയുടെ ഗ്രാമീണ ഹൃദയം സാഹസിക ഹാസ്യ സമ്മിശ്ര പരിപാടിയെ ഹൃദയപൂർവം വരവേറ്റു.
പുതു തലമുറയെ പരിചയപ്പെടുത്തുവാനും, പഴയ തലമുറയ്ക്ക് ഓർമ്മകൾ പുതുക്കുവാനുമായി
കർണ്ണാടക സ്വദേശി


സൈക്കിൾ മാസ്റ്റർ ശിവകുമാറും കുടുംബവുമാണ്സൈക്കിൾ യജ്ഞംനടത്തിയത്.
ചാലക്കര ദേശം കൂട്ടായ്മ സ്പോൺസർ ചെയ്ത പരിപാടി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ചിത്രൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു.
യജ്ഞംവ്യാഴാഴ്ചയും തുടരും.

Leave a comment

Your email address will not be published. Required fields are marked *