April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ചാലക്കര പുരുഷുവിന് ജൻമനാടിന്റെ വിരോചിത വരവേൽപ്പ്

ചാലക്കര പുരുഷുവിന് ജൻമനാടിന്റെ വിരോചിത വരവേൽപ്പ്

By on January 20, 2025 0 163 Views
Share

മാഹി:കേന്ദ്ര ആസൂത്രണ വകുപ്പിന്റെ കീഴിലുളള ഭാരത് സേവക് സമാജിന്റെ നാഷണൽ അവാർഡ് നേടിയ കലൈമാമണി ചാലക്കര പുരുഷുവിന് ജൻമനാട് ,സ്നേഹത്തിൽ പൊതിഞ്ഞ പ്രാഢമായ വരവേൽപ്പ് നൽകി.
നാലര പതിറ്റാണ്ടോളം തൂലികത്തുമ്പിനെ പടവാളാക്കി മാറ്റിയ മയ്യഴിയുടെ സ്വന്തം ലേഖകൻ.. സംഗീതത്തേയും, വരവർണ്ണങ്ങളേയും നെഞ്ചേറ്റിയ കലാകാരൻ, യുക്തിചിന്തയിൽ അഭിരമിക്കുന്ന കരുത്തുറ്റ വ്യക്തിത്വത്തിന്നുടമ , ശരിയെന്ന് ഉത്തമ ബോധ്യമുള്ള സ്വന്തം നിലപാട് തറയിൽ ഉറച്ചുനിൽക്കുന്ന കർമ്മയോഗി, സമരപഥങ്ങളിൽ തീക്കാറ്റായി മാറുന്ന പോരാളി, ചരിത്രത്തേയും, സാഹിത്യത്തേയും നിരവധി ഗ്രന്ഥങ്ങളിൽ അനാവരണം ചെയ്ത ഗ്രന്ഥകാരൻ, മാനവികതയ്ക്ക് എന്നും മുൻതൂക്കം നൽകി പോന്ന മനുഷ്യ സ്നേഹി… ചാലക്കരയുടെ ഹൃദയ സ്പന്ദനങ്ങളത്രയും ആവാഹിച്ച പൊതുപ്രവർത്തകൻ…
ബഹുമുഖപ്രതിഭയായ ചാലക്കര പുരുഷുവിനെ ചാലക്കരദേശവും, ചാലക്കര യു.ജി. ഹൈസ്കൂൾ സഹപാഠി ഗ്രൂപ്പും കൈ കോർത്താണ് ഒരു നാട്ടുത്സവത്തിന്റെ പ്രൗഡിയിൽ, സ്വീകരണമൊരുക്കിയത്.
വീട്ടിൽ നിന്നും ആനയിച്ച് നഗര വീഥികളിലൂടെ, ചാലക്കര എം എ എസ് എം വായനശാലാ മൈതാനത്തിൽ ഘോഷയാത്ര സമാപിച്ചു. വാദ്യഘോഷങ്ങളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെയാണ് പുരസ്ക്കാര ജേതാവിനെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്. നിരവധി സംഘടനകളും, വ്യക്തികളും പൊന്നാടകളും, ഉപഹാരങ്ങളും സമ്മാനിച്ചു.

പേനത്തുമ്പിൽഎഴുത്തിൻ്റെ ഗഹനതയുംഭാഷണത്തിൽവാക്കുകളുടെ ഗരിമയും,വരകളിൽനിറച്ചാർത്തും,,ആലാപനത്തിൽസ്വരമധുരിയും,,സൗഹൃദത്തിൽ
സ്നേഹാദ്രതയും, കൊണ്ടു നടക്കുന്ന ചാലക്കര പുരുഷു, നാടിന്റെ അഭിമാനമാണെന്ന് ആദരചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രന്ഥകാരനും, പ്രമുഖ ആംഗലേയ സാഹിത്യ കാരനുമായ പി.ഗംഗാധരൻ മാസ്റ്റർ പറഞ്ഞു.
അംഗീകാരങ്ങളുടെഅകമ്പടിയോടെ,അറുപതിനപ്പുറത്ത് നിൽക്കുമ്പോഴും , യൗവ്വനോർജ്ജം കൈവിടാതിരിക്കുന്ന
പൊതുപ്രവർത്തകനാണ് ചാലക്കര പുരുഷുവെന്ന് അദ്ധ്യക്ഷത വഹിച്ച കെ.മോഹനൻ പറഞ്ഞു. പായറ്റ അരവിന്ദൻ,കെപി. വത്സൻ , കീഴന്തൂർ പത്മനാഭൻ, ആർട്ടിസ്റ്റ് സതീശങ്കർ, എം. ശ്രീജയൻ,കെ.പവിത്രൻ മാസ്റ്റർ, അജിത്ത് വളവിൽ , കെ.കെ.രാജീവ്,ഹാരീസ്പരന്തിരാട്ട്,അനുപമസഹദേവൻ,സന്ദീവ് കെ.വി , വി.പി.സെമീർ , സംസാരിച്ചു. ചിത്രൻ കുന്നുമ്മൽ സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *