April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകൾ അടച്ചുപൂട്ടുന്നു, 12 ഓഫിസുകൾ കേരളത്തിൽ’:തപാൽ സംവിധാനത്തെ ബാധിക്കുമെന്ന് സർക്കാർ

‘രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകൾ അടച്ചുപൂട്ടുന്നു, 12 ഓഫിസുകൾ കേരളത്തിൽ’:തപാൽ സംവിധാനത്തെ ബാധിക്കുമെന്ന് സർക്കാർ

By on January 21, 2025 0 36 Views
Share

റെയിൽവേ മെയിൽ സർവീസ് ( ആർ.എം. എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന ആർ.എം.എസ് അടച്ചുപൂട്ടുന്നത് തപാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തിൽ പങ്കുവച്ചു.

ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർകിൾ ഹബ്ബുകൾക്കു പുറമേ ഷൊർണ്ണൂർ, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർകിൾ ഹബുകൾ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *