April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ചേന്ദമംഗലം കൂട്ടക്കൊല: കുറ്റബോധമില്ലെന്ന് ആവര്‍ത്തിച്ച് ഋതു ജയന്‍: ജിതിന്‍ മരിക്കാത്തതില്‍ നിരാശ എന്നും പ്രതി; തെളിവെടുപ്പിന് എത്തിച്ചു

ചേന്ദമംഗലം കൂട്ടക്കൊല: കുറ്റബോധമില്ലെന്ന് ആവര്‍ത്തിച്ച് ഋതു ജയന്‍: ജിതിന്‍ മരിക്കാത്തതില്‍ നിരാശ എന്നും പ്രതി; തെളിവെടുപ്പിന് എത്തിച്ചു

By on January 23, 2025 0 129 Views
Share

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിന് എത്തിച്ചു. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം മുന്നില്‍ കണ്ട് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

അതേസമയം, കൂട്ടക്കൊലയില്‍ പശ്ചാത്താപമില്ലെന്നാണ് പ്രതി റിതു ജയന്‍ പറയുന്നത്. നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍ ബോസ് മരിക്കാത്തതില്‍ പ്രയാസമുണ്ടെന്ന് പ്രതി പറയുന്നത്. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.

ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവന്‍ ആക്രമണവും നടത്തിയതെന്നാണ് മൊഴി. ജിതിന്‍ മരിക്കാത്തതില്‍ നിരാശ എന്ന് പ്രതി പറയുന്നു. കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ഋതു ജയന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് ഋതു ജയന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. അവസരം ഒത്തു വന്നപ്പോള്‍ കൊന്നു എന്ന് ഋതു ജയന്‍ കസ്റ്റഡിയില്‍ പൊലീസിന് മൊഴി നല്‍കിയത്. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് താന്‍ ആക്രമണം നടത്തിയതെന്ന് ഋതു ജയന്‍ ആവര്‍ത്തിച്ചു. 2 ദിവസം മുന്‍പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പ്രതി പറഞ്ഞു. എന്നാല്‍ അയല്‍വാസികള്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നതെന്ന് ഋതു ജയന്റെ മൊഴി.

Leave a comment

Your email address will not be published. Required fields are marked *