April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സ്ത്രീ പീഡകർക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭ; മുകേഷ് എംഎൽഎ രാജിവെക്കണമെന്ന് ജെബി മേത്തർ

സ്ത്രീ പീഡകർക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭ; മുകേഷ് എംഎൽഎ രാജിവെക്കണമെന്ന് ജെബി മേത്തർ

By on February 3, 2025 0 34 Views
Share

jebi mather

പീഡനപരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ എം മുകേഷ് എംഎൽഎ രാജിവെക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്റ് ജെബി മേത്തർ. സ്ത്രീ പീഡകർക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭ. മു​​​കേ​​​ഷ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി തു​​​ട​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​പ​​​ര​​​മാ​​​യും ധാ​​​ർ​​​മി​​​ക​​​മാ​​​യും തെ​​​റ്റാ​​​ണ്. മുകേഷിനെ പുറത്താക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തയ്യാറാകണമെന്നും ജെബി മേത്തർ പ്രതികരിച്ചു.

എന്നാൽ മുകേഷ് കുറ്റക്കാരനെന്ന്‌ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് പികെ ശ്രീമതി വ്യക്തമാക്കിയിരുന്നു. കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും നിയമനടപടികൾ തുടരട്ടെ അതിൽ വേവലാതികൾ ഒന്നും വേണ്ടെന്നും പി കെ ശ്രീമതി പ്രതികരിച്ചു. എന്നാൽ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂവെന്നും ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജി വെയ്‌ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *