April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘വെറുതെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ല, കൃത്യമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് അവതരിപ്പിച്ചത്’; ധനമന്ത്രി

‘വെറുതെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ല, കൃത്യമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് അവതരിപ്പിച്ചത്’; ധനമന്ത്രി

By on February 7, 2025 0 29 Views
Share

തിരുവനന്തപുരം: ബജറ്റിലെ കണക്കുകൾ ഒളിപ്പിക്കാൻ കഴിയില്ലെന്ന് ​ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാത്തിനും കൃത്യമായ കണക്കുകളുണ്ട്. ​ഗവൺമെന്റിന്റെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ട്. വലിയ തോതിൽ ഫണ്ടുകൾ ലഭിച്ച സമയമായിരുന്നു കൊവിഡ് കാലഘട്ടം. 12000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാര തുകയെല്ലാം ലഭിക്കേണ്ട സമയമായിരുന്നു. എങ്കിൽ കൂടി 1,59,000 ത്തിനപ്പറത്തേയ്ക്ക് വാർഷിക ചെലവ് കൊണ്ട് പോകാൻ സാധിച്ചില്ല.

കൊവിഡ് സമയത്ത് 47,000 കോടി തനത് വരുമാനം ഇപ്പോൾ 80,000 കോടി രൂപയാണ്. നികുതിയും നികുതിയേതര വരുമാനവും നോക്കിയാൽ 1,00000 കോടിയിലേക്ക് എത്തി. കഴിഞ്ഞ അഞ്ചു വർഷത്തിലെ ഒരു വർഷത്തെ ചെലവ് 1,15,000 കോടിയാണ്. 2014 മുതൽ 21 വരെയുളള കണക്കാണിത്. അതിന് മുൻപ് ഇതിലും കുറവായിരുന്നു. സാമ്പത്തിക രം​ഗത്ത് നിന്ന് ഈ വർഷം 1, 78,000 കോടിയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ​​​​ബജറ്റ് ഡോക്യുമെന്റിൽ അടുത്ത വർഷം പ്രതീക്ഷിക്കുന്നത് 1,98,000 കോടിയാണ്. അടുത്ത വർഷം ആകുമ്പോഴേക്കും 20,000 കോടിയുടെ വളർച്ചയുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് ബ​ജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം റിവേഴ്സ് എസ്റ്റിമേറ്റിൽ കണക്കാക്കുന്നത് 78,000 കോടിയാണെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *