April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഉത്സവച്ഛായയിൽ ചെമ്പ്ര നോർത്ത് ജനകിയ കൂട്ടായ്മ

ഉത്സവച്ഛായയിൽ ചെമ്പ്ര നോർത്ത് ജനകിയ കൂട്ടായ്മ

By on February 7, 2025 0 21 Views
Share

മാഹി: നോർത്ത് ചെമ്പ്ര റെസിസൻസ് അസോസിയേഷന്റെ രണ്ടാമത് വാർഷിക ആഘോഷം മാഹി എം എൽ എ .രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മുൻ ആഭ്യന്തരമന്ത്രി ഇ വൽസരാജ് മുഖ്യ ഭാഷണം നടത്തി. കേന്ദ്ര സർക്കാറിന്റെ ഭാരത് സേവക് പുരസ്കാരം ലഭിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിനെയും , ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡൻ്റ് ആയി നിയമനം ലഭിച്ച രബിജിത്ത് രതികനെയും ആദരിച്ചു. കെ.മനോജ് കുമാർ , കെ എംസീന സുരേന്ദ്രൻ , ഭാസ്ക്കരൻ കുന്നുമ്മൽ സംസാരിച്ചു. വിവിധ മൽസര വിജയികൾക്ക് ഉള്ള സമ്മാനദാനവും, അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.

ചിത്രവിവരണം: ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിനെ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉപഹാരം നൽകി ആദരിക്കുന്നു

Leave a comment

Your email address will not be published. Required fields are marked *