April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക; ട്രംപിനെ പേപ്പർ സ്‌ട്രോകളും അലട്ടുന്നു, നിർത്തലാക്കാനുള്ള ഉത്തരവിൽ ഒപ്പിടും

പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക; ട്രംപിനെ പേപ്പർ സ്‌ട്രോകളും അലട്ടുന്നു, നിർത്തലാക്കാനുള്ള ഉത്തരവിൽ ഒപ്പിടും

By on February 8, 2025 0 113 Views
Share

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് ജോ ബൈഡൻ പ്രോത്സാഹിപ്പിച്ച പരിസ്ഥിതി സൗഹൃദ പേപ്പര്‍ സ്‌ട്രോയെയും ട്രംപ് വിമര്‍ശിച്ചു. പ്രാവര്‍ത്തികമാകാതിരുന്ന ബൈഡന്റെ പേപ്പര്‍ സ്‌ട്രോകള്‍ നിര്‍ത്തലാക്കാന്‍ അടുത്തയാഴ്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് തിരിച്ചു വരണമെന്നും ട്രംപ് സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചു.

2035 ഓടെ പ്ലാസ്റ്റിക് സ്‌ട്രോകള്‍ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ അമേരിക്കയിലില്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത് അധികാരത്തിലേറിയതിന് പിന്നാലെ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ പാരിസ്ഥിതിക വിഷയങ്ങളിലെ പുതിയ നീക്കമാണിത്.

നേരത്തെ 2020ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പേപ്പര്‍ സ്‌ട്രോകള്‍ക്കെതിരെ ട്രംപ് സംസാരിച്ചിരുന്നു. ‘ആരെങ്കിലും പേപ്പര്‍ സ്ട്രാകള്‍ ഉപയോഗിച്ചിട്ടുണ്ടോ? അത് നന്നായി പ്രവര്‍ത്തിക്കില്ല’, എന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്. 2020 മുതലുളള്ള തന്റെ വാഗ്ദാനമാണ് ഇപ്പോള്‍ ട്രംപ് നടപ്പാക്കുന്നത്. ലോകമെമ്പാടും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് ട്രംപിന്റെ വിവാദ പ്രഖ്യാപനം.

Leave a comment

Your email address will not be published. Required fields are marked *