April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തേവര ലിറ്ററേച്ചർ ഫെസ്റ്റ് 13 മുതൽ, രാജ്ദീപ് സർദേശായ്ക്ക് ചാവറ മാധ്യമ അവാർഡ്

തേവര ലിറ്ററേച്ചർ ഫെസ്റ്റ് 13 മുതൽ, രാജ്ദീപ് സർദേശായ്ക്ക് ചാവറ മാധ്യമ അവാർഡ്

By on February 11, 2025 0 31 Views
Share

literature festival

തേവര എസ്.എച്ച് കോളജിലെ ജേണലിസം വകുപ്പ് സംഘടിപ്പിക്കുന്ന ടി. എൽ. എഫിന്റെ രണ്ടാം എഡിഷൻ 13, 14, 15 തീയതികളിൽ നടക്കും. ഇന്ത്യൻ ടെലിവിഷനിലെ മുൻനിര മാധ്യപ്രവർത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സർദേശായ്ക്ക് പരുപാടിയിൽ വെച്ച് ചാവറ മാധ്യമ അവാർഡ് സമ്മാനിക്കും.

മുൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, ഗായിക വൈക്കം വിജയലക്ഷ്മി, പ്രൊഫ. എം. കെ സാനു,ട്വന്റിഫോർ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ​ഗോപീകൃഷ്ണൻ തുടങ്ങിയ മാധ്യമപ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.

കൊച്ചിയുടെ വികസന ചർച്ചയിൽ എറണാകുളം എം. പി ഹൈബി ഈഡൻ, കൊച്ചി മേയർ എം അനിൽകുമാർ, എം. എൽ. എ ടി. ജെ വിനോദ്, ജി. സി. ഡി. എ ചെയർമാൻ ചന്ദ്രൻ പിള്ള, കെ. എം. ആർ. എൽ എം ഡി ലോകനാഥ് ബെഹറ എന്നിവർ പങ്കെടുക്കും.

കുട്ടികളുടെ സെഷന്റെ ഭാഗമായി ‘ലിറ്റ് വാക്ക്’ സംഘടിപ്പിക്കും. ടി. എൽ. എഫിന്റെ പ്രത്യേകത വിദ്യാർത്ഥികൾ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ ‘ഒരു വലിയ ഉത്സവം’ ആണിത് എന്നുള്ളതാണ്. കഴിഞ്ഞ വർഷമാണ് തേവര ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്.

Leave a comment

Your email address will not be published. Required fields are marked *