April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിദ്യാഭ്യാസം കച്ചവട ചരക്കായി മാറും; സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതിനെതിരെ എഐഎസ്എഫ്

വിദ്യാഭ്യാസം കച്ചവട ചരക്കായി മാറും; സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതിനെതിരെ എഐഎസ്എഫ്

By on February 12, 2025 0 21 Views
Share

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ എഐഎസ്എഫ്. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കരുതെന്ന് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും എഐഎസ്എഫ് പറഞ്ഞു.

സ്വകാര്യവത്കരണം വന്നാല്‍ വിദ്യാഭ്യാസം കച്ചവട ചരക്കായി മാറും. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ ഫീസുകള്‍ ഉയരും. കാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നഷ്ടപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ടെന്നും മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്നും ബില്‍ പാസാക്കും മുന്‍പ് വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും വിദ്യാര്‍ത്ഥി സംഘടനകളോട് ചര്‍ച്ച നടത്തണമെന്നും എസ്എഫ്‌ഐയും ആവശ്യമുന്നയിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് വേണം എന്നും എസ്എഫ്‌ഐ തങ്ങളുടെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *