April 30, 2025
  • April 30, 2025
Breaking News
  • Home
  • Uncategorized
  • പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ A.M.M.A; പത്രസമ്മേളനത്തിലെ പരാമർശങ്ങൾക്കെതിരെ വിമർശനം

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ A.M.M.A; പത്രസമ്മേളനത്തിലെ പരാമർശങ്ങൾക്കെതിരെ വിമർശനം

By on February 14, 2025 0 23 Views
Share

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ A.M.M.A രംഗത്ത്. നിർമ്മാതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾക്കെതിരെയാണ് A.M.M.A രംഗത്ത് വന്നിരിക്കുന്നത്. 500ലധികം അംഗങ്ങളുള്ള A.M.M.Aയെ മോശമായി പരാമർശിച്ചതിലും പ്രതിഷേധം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റിനെ അഭിസംബോധന ചെയ്തു കൊണ്ടാണ് A.M.M.A കത്ത് തയ്യാറാക്കിയിരിക്കുന്നത്.

‘പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ചിലർ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ഞങ്ങളുടെ സംഘടനയിലെ അംഗങ്ങൾക്ക് വിഷമം ഉണ്ടാക്കിയെന്ന് കത്തിൽ പറയുന്നു. അഞ്ഞൂറിലധികം അംഗങ്ങളുള്ള, നല്ല രീതിയിൽ നടന്നുവരുന്ന മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയെ വളരെ മോശമായ രീതിയിൽ പരാമർശിച്ചതിൽ ഞങ്ങൾക്കുള്ള പ്രതിഷേധം അറിയിക്കട്ടെ. ധാർമ്മികമായ ചില തീരുമാനങ്ങളെ മുൻനിർത്തി നിലവിലുണ്ടായിരുന്ന ഭരണ സമിതി പിരിച്ച് വിട്ട് അതേ ഭരണസമിതി തന്നെ ഒരു അഡ്ഹോക്ക് കമ്മറ്റിയായി അടുത്ത ജനറൽ ബോഡി മീറ്റിങ് വരെ പ്രവർത്തിക്കുക എന്നത് സംഘടനാ പ്രവർത്തന പരിചയം ഉള്ളവരോട് പ്രത്യേകം മനസ്സിലാക്കിത്തരേണ്ട ആവശ്യമില്ലല്ലോ’, എന്ന് കത്തിൽ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *