April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സിപിഐഎം നിയന്ത്രണത്തിലുള്ള പഠനഗവേഷണ കേന്ദ്രങ്ങളുടെ സെമിനാർ; ലക്ഷ്യം വൻപണപ്പിരിവെന്ന് ആക്ഷേപം

സിപിഐഎം നിയന്ത്രണത്തിലുള്ള പഠനഗവേഷണ കേന്ദ്രങ്ങളുടെ സെമിനാർ; ലക്ഷ്യം വൻപണപ്പിരിവെന്ന് ആക്ഷേപം

By on February 18, 2025 0 48 Views
Share

കണ്ണൂർ: സിപിഐഎം നിയന്ത്രണത്തിലുള്ള എകെജി, പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രങ്ങളുടെ സെമിനാറിൻ്റെ പേരിൽ പിരിച്ചെടുക്കുന്നത് ഭീമമായ തുകയെന്ന് ആക്ഷേപം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അരലക്ഷം രൂപ വീതം നൽകാമെന്നുള്ള സർക്കാർ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ആക്ഷേപം ഉന്നയിക്കുന്നത്.

കണ്ണൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണസമിതിയുടെ അംഗീകാരത്തോടെ പണം നൽകാമെന്നാണ് ഉത്തരവ്. എൽഡിഎഫ് ഭരിക്കുന്ന കണ്ണൂരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം നൽകാൻ തീരുമാനിച്ചാൽ 37 ലക്ഷം രൂപ സെമിനാർ സംഘടിപ്പിക്കാൻ ലഭിക്കും. പുറമെ 1000 പ്രതിനിധികളിൽ നിന്ന് രജിസ്ട്രേഷൻ തുകയായി ലഭിക്കുന്ന 5 ലക്ഷം രൂപയും സംഘാടക സമിതിക്ക് ലഭിക്കും. ഭീമമായ തുക പിരിച്ചെടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

സെമിനാറിന് മുന്നോടിയായി നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സർവ്വീസ് ചട്ടം മറികടന്ന് പങ്കെടുത്തു എന്ന് ആരോപിച്ച് കോൺഗ്രസ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *