April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വധു പ്ലസ് വൺ വിദ്യാർത്ഥിനി;ശൈശവ വിവാഹം കൈയ്യോടെ പൊളിച്ചടുക്കി പെൺകുട്ടി

വധു പ്ലസ് വൺ വിദ്യാർത്ഥിനി;ശൈശവ വിവാഹം കൈയ്യോടെ പൊളിച്ചടുക്കി പെൺകുട്ടി

By on February 22, 2025 0 74 Views
Share

തിരുപ്പൂർ ജില്ലയിൽ പതിനാറ് വയസ്സുകാരിയെ ശൈശവ വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ പദ്ധതി കൈയ്യോടെ പൊളിച്ച് പെൺകുട്ടി. വെള്ളക്കോവിൽ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കളക്ടറേറ്റിലെ അധികൃതരെ കൃത്യസമയത്ത് വിവരമറിയിച്ച് തന്റെ വിവാഹം തടഞ്ഞത്.

കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു ഇതിനെ തുടർന്നുണ്ടായ കുടുംബത്തിലെ മോശം സാഹചര്യം കണക്കിലെടുത്ത് കുട്ടിയുടെ അമ്മയാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. കുട്ടിയുടെ ബന്ധുവിനെ തന്നെയാണ് വരൻ ആയി നിശ്ചയിച്ചിരുന്നത്. ആദ്യമേ തന്നെ വിവാഹത്തിൽ പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുട്ടിയുടെ അമ്മ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

തുടർന്ന് തിരുപ്പൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന 1098 എന്ന ചൈൽഡ്‌ലൈൻ നമ്പറിലേക്ക് പെൺകുട്ടി വിളിച്ച് തന്നെ ശൈശവവിവാഹത്തിൽനിന്ന് രക്ഷിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. ഉടൻ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി വിവാഹം മുടക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും കൗൺസിലിം​ഗ് നൽകി.

Leave a comment

Your email address will not be published. Required fields are marked *