April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇസ്ലാമിയ എൽ.പി സ്കൂൾ 95ാം വാർഷികവും മാഗസിൻ പ്രകാശനവും

ഇസ്ലാമിയ എൽ.പി സ്കൂൾ 95ാം വാർഷികവും മാഗസിൻ പ്രകാശനവും

By on February 23, 2025 0 29 Views
Share

തലശ്ശേരി : തലശ്ശേരി നഗരത്തിലെ ചിരാപുരാതനായ വിദ്യാലയമായ മദ്റസത്തുൽ ഇസ്ലാമിയ എൽ.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം സാഹിത്യകാരനും ചിത്രകാരനുമായ രമേഷ് കടലൂർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ മനുഷ്യ മനസാക്ഷി ഒന്നിക്കണമെന്നും യുവാക്കളിൽ വളർന്നു വരുന്ന ലഹരി ആസക്തിക്കെതിരെ നിരന്തര ബോധവൽക്കരണം അത്യാവശ്യമാണെന്നും സോമൻ കടലൂർ പറഞ്ഞു.

കേരളീയ പരിപ്രേക്ഷത്തിൽ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർദ്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജാൻവി വൽസരാജ് മുഖ്യാതിഥിയായി. ഹെഡ് മാസ്റ്റർ ഹസ്ന കെ അദ്ധ്യക്ഷത വഹിച്ചു തലശ്ശേരി സൗത്ത് ബി.പി.സി സഗീഷ് ടി.വി ഒന്നാം ക്ലാസുകാരുടെ രചനകൾ ഉൾക്കൊള്ളുന്ന ഒന്നഴക് മാഗസിൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജാൻ വി വൽസരാജിന് നൽകി പ്രകാശനം ചെയ്തു. മാനേജർ സി.എ അബൂബക്കർഅവാർഡുകൾ വിതരണം ചെയ്തു, സാഹിർ പാലക്കൽ , സാക്കിർ കാത്താണ്ടി, ഫാറൂഖ് പാലോട്ട് , സി.ടിഖാലിദ്,മുഹമ്മദ് നിസാർ , സുമയ്യ പാലക്കൽ,അമീർ മീത്തൽ തുടങ്ങിയവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ മുഹമ്മദ് സി.ഒ.ടി സ്വാഗതവും മിനിഷ കെ.കെ നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പാചക മൽസരം പ്രമുഖ പാചക വിദഗ്ദ്ധ റസിയ ലത്തീഫ് ഉദ്ഘാടനം ചെയ്തു . പാചക മൽസരത്തിൽ
സാജിദ ലത്തീഫ്
ഒന്നാം സ്ഥാനവും ബിൻ ഹ ചിറക്കര രണ്ടാം സ്ഥാനവും ഫാത്തിമ പി.വി. മൂന്നാം സ്ഥാനവും നേടി.

Leave a comment

Your email address will not be published. Required fields are marked *