April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലഹരി ; നടപടികൾ ശക്തമാക്കണം : വിസ്ഡം

ലഹരി ; നടപടികൾ ശക്തമാക്കണം : വിസ്ഡം

By on March 1, 2025 0 58 Views
Share

തലശ്ശേരി. ലഹരി ഉപയോഗവും വ്യാപനവും പരിധികൾ വിട്ട് മുന്നേറുമ്പോഴും സമൂഹത്തിൻ്റെ മൗനവും നിഷ്ക്രിയത്വവും ഈ രംഗത്ത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ്. പൊതു സമൂഹം ഒറ്റക്കെട്ടായി ഈയൊരു സമൂഹ വിപത്തിനെതിരിൽ സംഘടിക്കുകയും കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്യേണ്ടതുണ്ട്. ലഹരി മായി ബന്ധപ്പെട്ട മുഴവൻ വിഷയങ്ങളിലും നിയമനടപടികളിൽ കുറ്റമറ്റതാക്കാനും കർശനമാക്കാനും സർക്കാർ ജാഗ്രത പുലർത്തണം. വിപത്തുകൾ സംഭവിക്കുമ്പോൾ മാത്രം ചർച്ച ചെയ്യുപ്പെടുന്ന വിഷയമായി ലഹരി മാറിക്കഴിഞ്ഞു കേരളമൊന്നാകെ ഇതിനെതിരെ അണിനിരക്കുന്നില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാവുമെന്ന സൂചനകളാണ് സമകാലിക സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തലശ്ശേരി ശാഖ കമ്മറ്റി കുടുംബം തകർക്കുന്ന ലഹരി എന്ന പ്രമേയത്തിൽ തലശ്ശേരി പഴയ ബസ്റ്റാൻ്റിൽ സംഘടി ടോക്ക് ഷോ അഭിപ്രായപ്പെട്ടു.


എക്സൈസ് പ്രിവൈൻ്റിംങ് ഓഫീസർ സമീർ ധർമ്മടം ഉദ്ഘാടനം ചെയ്തു ഫൈസൽ ഹുസൈൻസ്വാഗതം പറഞ്ഞു സമീർ പാലിക്കണ്ടി അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി, ശരീഫ് കാര, റാഷിദ് സ്വലാഹി, അക്രം വളപട്ടണം സംസാരിച്ചു ഷമീൽ സി എം നന്ദി പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *