April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • ബ്ലാക്ക് മെയിലിങ്ങിന് ഇരയായി, ഓരോ യാത്രയിലും 12 ലക്ഷം രൂപ വരെ കിട്ടി; മൊഴി നൽകി നടി രന്യ റാവു

ബ്ലാക്ക് മെയിലിങ്ങിന് ഇരയായി, ഓരോ യാത്രയിലും 12 ലക്ഷം രൂപ വരെ കിട്ടി; മൊഴി നൽകി നടി രന്യ റാവു

By on March 6, 2025 0 58 Views
Share

ranya rao

ബ്ലാക്ക് മെയിൽ ചെയ്താണ് തന്നെ കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചതെന്ന് നടി രന്യ റാവു. ഡിആർഐക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടിയുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവുമായി 17 കോടിയുടെ വസ്തുക്കൾ ഡിആർഐ പിടിച്ചെടുത്തു.

സ്വർണ്ണം കടത്തുന്ന ഓരോ ട്രിപ്പിലും നടിക്ക് 12 ലക്ഷം രൂപ വരെ പ്രതിഫലം കിട്ടിയിരുന്നതായി ഡിആർഐ വ്യക്തമാക്കി. ഒരു കിലോയ്ക്ക് ഒരു ലക്ഷം എന്നതായിരുന്നു കണക്ക്. കര്‍ണാടകയിലെ ഉന്നത ഐപിഎസ് ഓഫീസറുടെ മകളായതിനാല്‍ പൊലീസ് എസ്‌കോര്‍ട്ടോടെ പരിശോധന ഒഴിവാക്കിയാണ് രന്യ റാവു വിമാനത്താവളത്തില്‍ നിന്നും പുറത്തു കടന്നിരുന്നത്. അറസ്റ്റിലാകുമ്പോൾ ഒരു പൊലീസ് കോൺസ്റ്റബിളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇയാളെയും ഡിആർഐ ചോദ്യം ചെയ്തു വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *