April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

By on March 7, 2025 0 80 Views
Share

കൊല്ലം.ജില്ലയിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യകണ്ണി പൊലീസിന്റെ പിടിയിലായി. കുലശേഖരപുരം ഷംനാസ് മൻസിൽ ചെമ്പ്രി എന്ന് വിളിക്കുന്ന ഷംനാസ് (34)ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിൽ കരുനാഗപ്പള്ളി മാർക്കറ്റ് റോഡിൽ മൊബൈൽ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി ആദിനാട് സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാഹുലിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് ചെമ്പ്രി എന്ന ഷംനാസാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞുവന്ന ഷംനാസിനെ പാലക്കാട് നിന്ന് കണ്ടെത്തി അറസ്റ്റ് ചേയ്യുകയായിരുന്നു. ഷംനാസ് മയക്കു മരുന്ന് കേസുകളിലും വധശ്രമം അടക്കമുള്ള കേസുകളിലും പ്രതിയാണ്. കരുനാഗപ്പള്ളി എ.എസ്.പി അഞ്‌ജലി ഭാവന ഐ. പി. എസ് ന്റെ മേൽനോട്ടത്തിലും കരുനാഗപ്പള്ളി എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിലുമുള്ള ലഹരി വിരുദ്ധ ദൗത്യ സംഘം (DANSAF) ആണ് പ്രതിയെ പിടികൂടിയത്.

Leave a comment

Your email address will not be published. Required fields are marked *