April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇ.എം.ഹുസൈയിൻ സാഹിബ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്കും 10 വർഷം പൂർത്തിയാകുന്നു

ഇ.എം.ഹുസൈയിൻ സാഹിബ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്കും 10 വർഷം പൂർത്തിയാകുന്നു

By on March 11, 2025 0 42 Views
Share

കായംകുളം: നമ്മുടെ ഇടയിൽ നന്മളിൽഒരാളായി പ്രവർത്തിച്ചഇ.എം.ഹുസൈയിൻ സാഹിബ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്കും 10 വർഷം പൂർത്തിയാകുന്നു.,ഞാൻ എം.എസ്.എഫ് ൽ സജീവമായി പ്രവർത്തനം തുടങ്ങിയ കാലംതൊട്ടെ മർഹും ഇ.എം ഹുസൈൻ സാറിനെ വളരെ അടുത്ത് തന്നെ എനിക്ക്അറിയാം. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും, മിതഭാഷണവും,കാണുമ്പോഴും , പുഞ്ചിരിതൂകുന്ന ഇടപെടലുകളും ഒക്കെ ഓർമയിലെന്നും എന്റെ മനസിൽ ഇന്നുo മായാതെ തന്നെ നില്കുന്നു. അധ്യാപകൻ, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ, മുസ്ലിം ലീഗ് നേതാവ്, ചന്ദ്രികയുടെമികച്ചസംഘാടകൻ, നിരവധി ശിഷ്യഗണങ്ങൾഎന്നീ നിലകളിൽ അദ്ദേഹം സമൂഹത്തിൽ തന്റെതായ വ്യക്തിമുദ്ര അടയാളപ്പെടുത്തിയാണ് ഹുസൈൻ സാർ നമ്മെ വിട്ടുപിരിഞ്ഞു പോയിട്ടുള്ളത്.

വിദ്യാർത്ഥി രാഷ്ട്രിയത്തിൽ എം.എസ്.എഫിലൂടെയാണ് അദ്ദേഹത്തിന്റെ ആദ്യ ത്തെകടന്ന് വരവിന് തുടക്കംകുറിക്കുന്നത്.,മുസ്ലിംയൂത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റായും, സംസ്ഥാന, പ്രവർത്തക സമിതി അംഗമായും, ‘കെ.എസ്, ടി യു ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന വൈസ് പ്രസിഡന്റ് ,ചന്ദ്രിക ദിനപ്പത്രത്തിന്റെ കായംകുളം പ്രദേശിക ലേഖകനായും, മേഖലാ ജമാഅത്തുകളുടെ ജനറൽ സെക്രട്ടറിയായും, പ്രസ് ക്ലബ്ബ് കായംകുളം പ്രസിഡന്റായും, ജമാ അത്ത് ഫഡറേഷൻ കാർത്തികപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറിയായും, കുറ്ങ്ങാട് മുസ് ലിം ജമാഅത്ത് സെക്രട്ടറിയായും, അദ്ദേഹം നടത്തിയിട്ടുള സേവനങ്ങൾ എന്നും സ്മരണീയമാണ്, കൂടാതെഈ കാലമത്രയും ഒരിക്കൽ പോലും പാർലമെ മെന്ററി മോഹംഅദ്ദേഹം ആഗ്രഹിചിരുന്നില്ല.. ഒരു എഴുത്തുകാരനും ഗ്രന്ഥകർത്താവ് എന്ന നിലയിൽ അദ്ദേഹം,മുൻ വിദ്യാഭ്യാസ വകുപ്പു മന്ത്രി, ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെയും , മുൻ മന്ത്രിസഖാവ് ജി. സുധാകന്റെയും, നിയമസഭാപ്രസംഗങ്ങൾ അത്പുസ്തക രൂപത്തിലാക്കി ഹുസൈയിസാർ പ്രസിദ്ധികരിച്ചിട്ടുള്ളതുംഏറെശ്രദ്ധേയമാണ്, കൂടാതെ സ്ഥലനാമ ചരിത്രം, സ്വാശ്രയ ബില്ലും ചർച്ചയും, സി.എച്ചിന്റെ ഫലിതങ്ങൾ – വിവരാവകാശ ബില്ലും, ചർച്ചയും, ‘കായംകുളത്തിന്റെ ചരിത്രം എന്നീ തുടങ്ങി നിരവധി ഗൃന്ഥങ്ങളും , ലേഖനങ്ങളുംമറ്റും ഇ.എം.ഹുസൈൻ സാറിന്റെ തൂലികയിലൂടെ പിറവിയെടുത്തിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഹു സൈയിൻസാറിന്റെ വീട്ടിലെ നിത്യ സന്ദർഷകനായിരുന്നു പലപ്പോഴും ഞാൻ. അപ്പോഴെല്ലാം നവീനമായ ചിന്തകളും ആശയങ്ങളുമായിരുന്നു അദ്ദേഹം എന്നോട് പങ്കുവെച്ചിട്ടുള്ളത്.ജീവിതത്തിൽ ഏറെ പ്രയാസങ്ങളും, കഷ്ടപ്പാടുകളും, നേരിട്ടിട്ടുള്ള, നിരവധിയാളുകൾക്കു അദേഹം ഒരുആശ്രയമായിരുന്നു , ആർക്കും ഒരുപദ്രവവും ഒരിക്കൽ പോലും ചെയ്യാത്ത ആ നല്ല മനുഷ്യന്റെ വേർപാട് ചന്ദ്രികക്കും, മുസ്ലിം ലീഗ് പാർട്ടിക്കും വലിയ നഷ്ടമാണണ്അദ്ദേഹത്തിന്റെവിടവിലൂടെ നേരിട്ടത്, തന്റെ വേർപാട്ടിലൂടെ ആകുടുംബത്തിനുണ്ടായ ദുഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. അല്ലാഹു അദ്ദേഹത്തിന്,മഹി ഫറത്തും , മർഹമത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. (മുസ്ലിംലീഗ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്, എ ഇർഷാദ്, ചക്കാലശ്ശേരിൽ )

Leave a comment

Your email address will not be published. Required fields are marked *