April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • രജ്ഞി ക്രിക്കറ്റിൽ കേരളത്തിൻ്റെ അഭിമാന താരമായി മാറിയ തലശ്ശേരി സ്വദേശി സൽമാൻ നിസാറിനെ ആദരിച്ചു

രജ്ഞി ക്രിക്കറ്റിൽ കേരളത്തിൻ്റെ അഭിമാന താരമായി മാറിയ തലശ്ശേരി സ്വദേശി സൽമാൻ നിസാറിനെ ആദരിച്ചു

By on March 11, 2025 0 99 Views
Share

രജ്ഞി ക്രിക്കറ്റിൽ കേരളത്തിൻ്റെ അഭിമാന താരമായി മാറിയ തലശ്ശേരി സ്വദേശി സൽമാൻ നിസാറിനെ ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് ഉപഹാരവും പൊന്നാടയും ത്രിവർണ്ണ ഷാളും നൽകി ആദരിച്ചു.

ചരിത്രത്തിൽ ആദ്യമായി ഇത്തവണ കേരളം രൻജി ക്രിക്കറ്റിൽ ഫൈനലിൽ എത്തിയതിന് പിന്നിൽ സൽമാൻ നിസാറിൻ്റെ മികവും പ്രകടമായിരുന്നു.
സൽമാൻ നിസാറിൻ്റെ വസതിയിൽ ചേർന്ന അനുമോദന യോഗത്തിൽ കെ ശിവദാസൻ അദ്ധ്യക്ഷനായിരുന്നു
കെ.മുസ്തഫ. പി. ഇമ്രാൻ, സുബൈർ കെട്ടിനകം, കെ.പി. രൻജിത്ത് കുമാർ, എം.വി. സതീശൻ. മുഹമ്മദ് ഗുലാം, എന്നിവർ പ്രസംഗിച്ചു. ഈ മോഹനൻ സ്വാഗതവും,ടി.പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
സ്വീകരണത്തിന് സൽമാൻ നിസാർ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *