April 16, 2025
  • April 16, 2025
Breaking News

കോൺഗ്രസ് എസ് ൽ ചേർന്നു

By on March 14, 2025 0 74 Views
Share

എൻസിപി(എസ് ) ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റെ മധു മാധവൻ അടക്കമുള്ള പത്തോളം നേതാക്കൾ കോൺഗ്രസ് എസ് ൽ ചേർന്നു എൻസിപി (എസ്) ലെ ഗ്രൂപ്പ് പോരും തൻപെരുമയും ആണ് പാർട്ടി വിടാൻ കാരണം എന്ന് ബ്ലോക്ക് പ്രസിഡന്റ് മധു മാധവൻ അറിയിച്ചു ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ചിട്ടയായതും സമാധാനപരവും ജനാധിപത്യപരവുമായ പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് കോൺഗ്രസ് എസ് എന്നും ആ പാർട്ടിയിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കരുത്ത് പകരുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കും എന്നും അദ്ദേഹം പറഞ്ഞു കോൺഗ്രസ് എസ് ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റെ ഷറഫുദ്ദീൻ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം മുരളീധരൻ പിള്ള സ്വാഗതം ആശംസിച്ചു,
കോൺഗ്രസ്‌ -എസ് സംസ്ഥാന ജനറൽ സെക്രട്ടറി
ഐ. ഷിഹാബുദ്ദൻ യോഗം ഉദ്ഘാടനം ചെയ്യുകയും പുതിയതായി എത്തിയ പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു,
യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉമൈസ്, കാർത്തികേയൻ
ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ്പത്തിയൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ പുരുഷൻ നേതാക്കളായ സൈമൺ, സജീഷ് സരോവരം, ഉത്തമൻ, ഉണ്ണി തുടങ്ങിയവർ നേതൃത്വം വഹിച്ചു പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *