April 30, 2025
  • April 30, 2025
Breaking News
  • Home
  • Uncategorized
  • ലഹരി ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ലഹരി ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

By on March 18, 2025 0 113 Views
Share

മാഹി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കമ്യൂണിറ്റി കോളേജ് മാഹി സെന്ററിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലഹരി ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണനെ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു സംസാരിച്ചു. കമ്യൂണിറ്റി കോളേജ് സെന്റർ മേധാവി ഡോ. രാജൻ എം.പി ചടങ്ങിന് അധ്യക്ഷത വഹിച്ചു.


‘ജീവിതമാണ് യുവാക്കൾക്ക് ലഹരി, മയക്കുമരുന്നല്ല’ എന്ന സന്ദേശത്തിൽ നിരവധി പ്ലക്കാർഡുകൾ ഉയർത്തിയാണ് കമ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും റാലി നടത്തിയത്. റാലി മാഹി ടൗൺ ചുറ്റി മുൻസിപ്പൽ ഗ്രൗണ്ടിൽ പ്രവേശിച്ചു. പരിപാടിയുടെ ഭാഗമായി കമ്യൂണിറ്റി കോളേജ് സെന്റർ മേധാവി ഡോ. രാജൻ എം.പിയുടെ നേത്വത്ത്വത്തിൽ മുൻസിപ്പൽ ഗ്രൗണ്ടിൽ ഒത്തുകൂടിയ നാട്ടുകാരും അക്കാദമിക് സമൂഹവും ചേർന്ന് ലഹരി ബോധവൽക്കരണ പ്രതിജ്ഞ എടുത്തു. ലഹരി ഉപയോഗത്തെ ചെറുക്കുന്നതിൽ അക്കാദമിക സമൂഹത്തിന് കാര്യക്ഷമമായ ഇടപെടലുകൾ നടത്താനാകുമെന്നും, അതിനുള്ള എളിയ ശ്രമമാണ് കമ്യൂണിറ്റി കോളേജിന്റ ഈ ലഹരി ബോധവൽക്കരണ പരിപാടിയെന്നും ഡോ. രാജൻ കൂട്ടിച്ചേർത്തു.
മയക്കുമരുന്നിനും മറ്റ് ലഹരി ഉപയോഗങ്ങൾക്കുമെതിരെ നമ്മൾ ഒറ്റക്കെട്ടായി നിയമപോരാട്ടം നടത്തണമെന്നും, ലഹരിയുടെ ഉപയോഗം അനിയന്ത്രിതമായി വർദ്ധിച്ചിട്ടുണ്ടെന്നും ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണനെ പറഞ്ഞു. ഇത്തരം ലഹരി ഉപയോഗത്തെ കുറിച്ച് അറിഞ്ഞാൽ വിദ്യാർത്ഥി സമൂഹം ഉടനെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി കമ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി എങ്ങനെയാണ് നമ്മുടെ കോളേജ് ക്യാമ്പസുകളെ ഉന്നം വെയ്ക്കുന്നതെന്ന ആശയത്തിലായിരുന്നു കലാപ്രകടനം. ലഹരിയെ ചെറുക്കുന്നതിന് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശവും ഫ്ലാഷ് മോബിലൂടെ വിദ്യാർത്ഥികൾ പറഞ്ഞു.
ചടങ്ങിൽ അധ്യാപകരായ അച്യുതൻ സ്വാഗതവും, സുഭാഷ് ചന്ദ ബോസ് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *