April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കെ സ്മാർട്ട് സോഫ്റ്റ്‌വെയറിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

കെ സ്മാർട്ട് സോഫ്റ്റ്‌വെയറിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ചാത്തമംഗലം ഗ്രാമപഞ്ചായത്ത്

By on March 20, 2025 0 14 Views
Share

തദ്ദേശഭരണ സ്ഥാപനങ്ങൾ നിലവിൽ ഉപയോഗിച്ചുവരുന്ന ഐ എൽ ജി എം എസ് സോഫ്റ്റ്‌വെയറിന് പകരമായി പൗര കേന്ദ്രിക്കൃതവും സേവന സമ്പുഷ്ടവും ആയ കെ- സ്മാർട്ട് സോഫ്റ്റ് വെയർ 2025 ഏപ്രിൽ 1 മുതൽ പഞ്ചായത്തിൽ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

KSMARTസോഫ്റ്റ്‌വെയർ സംബന്ധിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ ഗഫൂർ ൻ്റെഅധ്യക്ഷതയിൽ ജില്ലാതല ഇന്റേണൽ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് അവബോധനം ക്ലാസ് നൽകി.

mims hospital

സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും അതുവഴി ജനങ്ങൾക്ക് ലഭ്യമാകാൻ പോകുന്ന സേവനത്തിന്റെ പുതിയ സാധ്യതകളെ പറ്റിയും തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ് അവതരിപ്പിച്ചു
സോഫ്റ്റ്‌വെയർ വിന്യാസത്തിനോട് അനുബന്ധിച്ചു നടത്തേണ്ട മുന്നൊരുക്കങ്ങൾജനങ്ങൾക്ക് നൽകേണ്ടുന്ന അറിയിപ്പുകൾപൊതുജനങ്ങൾക്ക് ദൃശ്യമാകും വിധം പ്രദർശിപ്പിക്കേണ്ടതാണ് എന്നതുൾപ്പെടെ യോഗം ചർച്ച ചെയ്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി എപി സനൽകുമാർ അസിസ്റ്റൻറ് സെക്രട്ടറിമധുസൂദനൻ പി എം സൂപ്രണ്ട്പ്രിൻസിയ മുഹമ്മദ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *