April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • അഡ്മിനിസ്ട്രേറ്റരുടെ ഉത്തരവ് : മാഹിയുടെ വിദ്യാഭ്യാസ ചരിത്രം അറിയാതെ

അഡ്മിനിസ്ട്രേറ്റരുടെ ഉത്തരവ് : മാഹിയുടെ വിദ്യാഭ്യാസ ചരിത്രം അറിയാതെ

By on March 20, 2025 0 9 Views
Share

2025-26 വർഷത്തിൽ സ്കൂൾ പി.ടി.എ ആവശ്യമില്ലെന്നും SMC മതിയെന്നും നിർദ്ദേശിച്ചു കൊണ്ടുള്ള മാഹി റീജണൽ അഡിമിസ്ട്രേറ്റരുടെ ഉത്തരവ് മാഹിയുടെ വിദ്യാഭ്യാസ ചരിത്രം അറിയാതെയുള്ള ഒന്നാണ്. ഈ ഉത്തരവ് പുറപ്പെടുവിക്കാനുള്ള ആധികാരിത പോലും ഒരു മേഖല ഭരണാധികാരിക്ക് ഉണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്.
പഠന-പഠനേതര മേഖലകളിൽ അധ്യാപക രക്ഷാകർതൃ സമിതി ചെയ്ത സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാവത്തതാണ്. മാഹിയിൽ മാത്രം പ്രവർത്തിക്കുന്ന സംയുക്ത അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് പുതുശേരിയിലെ ഭരണനേതൃത്വം.

mims hospital

നിർബന്ധമേതുമില്ലാതെ രക്ഷിതാക്കൾ പി.ടി.എ ക്ക്
നൽകുന്ന ഫണ്ടുപയോഗിച്ചാണ് ഇപ്പോഴും സാമൂഹ്യ ശാസ്ത്രം, അറബിക്, ചരിത്രം മുതലായ വിഷയങ്ങൾ പഠിപ്പിച്ചു വരുന്നത്.

ഏതെങ്കിലും പി.ടി.എ , നിയമാവലിക്കു വിരുദ്ധമായി പ്രവർത്തിച്ചു എന്നതിൻ്റെ പേരിൽ വിദ്യാഭ്യാസ പ്രക്രിയക്ക് സാമൂഹ്യ പിന്തുണ നൽകുന്ന ഈ സംവിധാനം തകരാൻ പാടില്ല. പൊതുവിദ്യാഭ്യാസ സംവിധാനത്തിന് മാർഗ്ഗദർശനം ചെയ്യുന്ന പി.ടി.എസ്കൂളിൽ തുടരുക തന്നെ വേണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഗവ: സ്കൂൾ ടീചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

യതീന്ദ്രൻ പി
പ്രസിഡണ്ട്
GSTA Mahe

Leave a comment

Your email address will not be published. Required fields are marked *