April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സൈബർ തട്ടിപ്പിൽ 50ലക്ഷം നഷ്ടപ്പെട്ടു; കർണാടകയിൽ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

സൈബർ തട്ടിപ്പിൽ 50ലക്ഷം നഷ്ടപ്പെട്ടു; കർണാടകയിൽ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

By on March 29, 2025 0 35 Views
Share

karnataka

കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു ഇരുവരും.

ഇരുവരുടെയും മൊബൈൽ സിംകാർഡ് ഉപയോഗിച്ച് ഒരാൾ ക്രിമിനൽ തട്ടിപ്പുകൾ കാണിക്കുന്നുണ്ടെന്നും കേസിൽ ഇരുവരും ഉൾപ്പെടും എന്ന രീതിയിൽ സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി ദമ്പതികളിൽ നിന്നും പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്. തട്ടിപ്പുകാർ മണിക്കൂറുകളോളം ഇരുവരെയും ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്നുമുള്ള വിവരം പുറത്തുവരുന്നുണ്ട്. 2 പേർ ചേർന്നാണ് കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ഇവരെ ഭീഷണിപ്പെടുത്തിയത്.

mims hospital

വീടിനകത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. ഇവർ എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇനി മറ്റൊരാളുടെ കരുണയിൽ പേടിച്ച് ജീവിക്കാൻ കഴിയില്ലെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ ഇവർ എഴുതിയിരുന്നത്. മഹാരാഷ്ട്ര സ്വദേശികളായ 2 പേരുടെ വിവരങ്ങളും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. മുൻ റെയിൽവേ ഉദ്യോഗസ്ഥനാണ് മരിച്ച സാന്തൻ നസ്രേറ്റ്. ഭാര്യയും സർക്കാർ ഉദ്യോഗസ്ഥയായി വിരമിച്ചതാണ്. കേസിൽ ബെലഗാവി എസ്പി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Leave a comment

Your email address will not be published. Required fields are marked *