April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് കേരളത്തില്‍ നിന്നുള്ള ഇടത്, കോണ്‍ഗ്രസ് എംപിമാര്‍; ഇരുസഭകളിലും നോട്ടീസ്

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് കേരളത്തില്‍ നിന്നുള്ള ഇടത്, കോണ്‍ഗ്രസ് എംപിമാര്‍; ഇരുസഭകളിലും നോട്ടീസ്

By on April 1, 2025 0 27 Views
Share

Parliament may discuss empuraan controversy today

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചാരണവും റീ എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതമായ സാഹചര്യവും ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്റില്‍ എംപിമാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എംപി ലോക്‌സഭയിലും നോട്ടീസ് നല്‍കി.

എമ്പുരാന്‍ വിവാദം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ആവശ്യം. രാജ്യസഭയില്‍ എഎ റഹീം എംപിയും ജോണ്‍ ബ്രിട്ടാസ് എംപിയുമാണ് അടിയന്തരപ്രമേയ നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്. മൗലിക അവകാശ ലംഘനമാണ് നടക്കുന്നത്. ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വര്‍ദ്ധിക്കുന്നുവെന്ന് എഎ റഹീം എംപി ചൂണ്ടിക്കാട്ടി. മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരായി സംഘടിതമായ ആക്രമണം നടക്കുന്നു. ഭീഷണിയിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് ഭരണഘടന നല്‍കുന്ന അവകാശകളുടെ ലംഘനമാണ്. മഹാരാഷ്ട്രയിലെ സ്റ്റാന്‍ഡ് അപ്പ് കോമഡിയന്‍ കുനാല്‍കര്‍മ്മയ്‌ക്കെതിരായ ശിവസേന ആക്രമണവും സമാനമെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം റീഎഡിറ്റ് ചെയ്ത് വിവാദ ഭാഗങ്ങളില്‍ നീക്കം ചെയ്ത ശേഷമാണ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *