April 30, 2025
  • April 30, 2025
Breaking News
  • Home
  • Uncategorized
  • പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി: പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി: പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

By on April 30, 2025 0 9 Views
Share

modi

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്നതോടെ പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. പഹല്‍ഗാം വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വര്‍ക്കിംഗ് കമ്മറ്റി സ്വീകരിച്ച നിലപാട് എല്ലാവരും പിന്തുടരണമെന്ന് ഹൈക്കമാന്‍ഡ് പിന്നാലെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. എന്നാല്‍ പാക്കിസ്താനും കോണ്‍ഗ്രസിനും ഓരേസ്വരമെന്ന വിമര്‍ശനം ഉന്നയിക്കുകയാണ് ബിജെപി നേതാക്കള്‍.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതെ ബിഹാറിലെ ഒരു റാലിയില്‍ പ്രസംഗിക്കാന്‍ പോയ പ്രധാനമന്ത്രിയുടെ നടപടിയെയാണ് കോണ്‍ഗ്രസ് പരിഹസിച്ചത്. നരേന്ദ്ര മോദിയുടെ പേര് എടുത്ത് പറഞ്ഞില്ലെന്നും അദ്ദേഹമെന്ന് തോന്നിക്കുന്ന ചിത്രം പങ്കുവച്ച് കാണാനില്ലെന്ന് അടിക്കുറിപ്പും നല്‍കി. കോണ്‍ഗ്രസിന്റെ ഓദ്യോഗിക സമൂഹമാധ്യമ അക്കൌണ്ടുകളില്‍ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബിജെപിക്കാര്‍ മാത്രമല്ല വിമര്‍ശനവുമായി രംഗത്തെത്തിയത്.

Leave a comment

Your email address will not be published. Required fields are marked *