April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മാലിന്യമുക്ത നവകേരളം – സന്ദേശ വാഹകരാകാൻ പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ :

മാലിന്യമുക്ത നവകേരളം – സന്ദേശ വാഹകരാകാൻ പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ :

By on October 2, 2024 0 213 Views
Share

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി സമൂഹത്തിലാകെ മാലിന്യ സംസ്കരണത്തിന്റെ
ആവശ്യകതയെ കുറിച്ചുള്ള സന്ദേശ വാഹകരാകാൻ പുത്തൻ വഴികളിലൂടെ സഞ്ചരിക്കുകയാണ് പിണറായി ഗണപതി വിലാസം ബി.യു പി സ്കൂളിലെ കുട്ടികൾ. ആയിരം മാലിന്യ നിക്ഷേപ
ബാസ്കറ്റുകൾ നിർമ്മിച്ചു
സമൂഹത്തിലേക്ക് ഇറങ്ങുകയാണ് സ്കൂളിലെ കുട്ടികൾ. മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന മുദ്രാവാക്യംമുയർത്തി മാലിന്യ സംസ്കരണ ശീലങ്ങൾ ശരിയായ രീതിയിൽ കുട്ടികളിൽ വളർത്തുന്നതിനും അതോടൊപ്പം സമൂഹത്തിന് ഈ സന്ദേശം പകരാനും മുന്നിട്ടിറങ്ങുകയാണ് കുട്ടികൾ .
കടകളിൽ നിന്നും ലഭിക്കുന്ന പഴയ കാർഡ് ബോർഡ് പെട്ടികൾ ശേഖരിച്ച് മാലിന്യ നിക്ഷേപ ബാസ്കറ്റുകൾ ഉണ്ടാക്കുകയാണ് കുട്ടികൾ . ഇത്തരത്തിൽ ആയിരം എണ്ണം ബാസ്കറ്റുകൾ ഉണ്ടാക്കി ജൈവ അജൈവമാലിന്യങ്ങൾ എന്ന രീതിയിൽ തരംതിരിച്ച് പോസ്റ്റർ ആലേഖനം ചെയ്തു സ്കൂളിൻ്റെ പേരും പതിച്ച്
സ്കൂളിലെ 250 കുട്ടികളുടെ വീട്ടിലും രണ്ടു വീതം മനോഹരമായ മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകൾ ഉണ്ടാക്കുകയാണ്.
എല്ലാ വീട്ടിലും സ്വീകരണമുറിയിൽ സ്ഥാപിക്കുന്ന ഈ ബാസ്ക്കറ്റുകളിൽ വീടുകളിൽ ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള കടലാസു മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളും വേർതിരിച്ച് ശേഖരിക്കുന്നു. വലിയ മാലിന്യ ശേഖരണം
എന്നതിലപ്പുറം മാലിന്യ സംസ്കരണ ശീലങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീടുകളിൽ എത്തുന്നവരിൽ സ്വീകരണ മുറിയിലെ ഈ ബാസ്ക്കറ്റ് മാലിന്യ സംസ്കരണ ശീലങ്ങളെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും . സ്കൂളിലെ 250 കുട്ടികൾക്ക് വേണ്ടി 500 ബാസ്ക്കറ്റുകൾ ആണ് ഇതിനുവേണ്ടി തയ്യാറാക്കുന്നത്.


ഇതിനുപുറമേ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചുറ്റുപാടുമുള്ള 200 വീടുകളിലും ഇത്തരത്തിൽ കുട്ടികൾ മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകൾ എത്തിക്കും .
അതോടൊപ്പം പിണറായി പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളിലും രണ്ടു വീതം മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകൾ നൽകാനാണ് കുട്ടികൾ ആലോചിക്കുന്നത്. സമൂഹത്തിലാകെ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ബോധവൽക്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിനു മുന്നോടിയായി മാലിന്യ നിക്ഷേപ ബാസ്കറ്റുകൾ നിർമ്മിക്കുന്നതിനുള്ള ശില്പശാല സ്കൂളിൽ വെച്ച് നടന്നു . രക്ഷിതാക്കളും
കുട്ടികളും അധ്യാപകരും അടക്കം
നൂറുകണക്കിനാളുകൾ ശില്പശാലയിൽ പങ്കെടുത്തു. ഇവരുടെ
കൂട്ടായ്മ ഒരു മണിക്കൂറിനുള്ളിൽ നൂറുകണക്കിന് മനോഹരമായ മാലിന്യ
നിക്ഷേപ ബാസ്ക്കറ്റുകളാണ് നിർമ്മിച്ചത് . ശില്പശാലയുടെ ഉദ്ഘാടനം പിണറായി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ നിർവഹിച്ചു . ‘പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാർ. വി. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ടി എൻ റീന ടീച്ചർ സ്വാഗതം പറയുകയും അധ്യാപിക ശ്രുതി സിനേഷ് നന്ദി പറയുകയും ചെയ്തു. സ്കൂൾ ക്രാഫ്റ്റ് അധ്യാപകൻ ബാബുരാജ് മാസ്റ്റർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. മാലിന്യമുക്ത നവ കേരളത്തിനായുള്ള പുതുമയാർന്ന ഈ പരിപാടി രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവമായി. ഈ പരിപാടിയിലൂടെ മാലിന്യ സംസ്കരണത്തിന്റെ ‘ പാഠം ‘ സമൂഹത്തിനെയാകെ ‘ പഠിപ്പിക്കാൻ ‘ ഒരുങ്ങുകയാണ് പിണറായി ഗണപതി വിലാസം ബി യു പി. സ്കൂളിലെ കുരുന്നുകൾ .

Leave a comment

Your email address will not be published. Required fields are marked *